അപകട കെണിയൊരുക്കി ബണ്ട് റോഡ്

മരട്: കൈവരിയില്ലാത്തതിനാൽ ബണ്ട് റോഡിൽ അപകടങ്ങൾ പതിവായി. വീതി കുറവായതിനാൽ സൈഡ് കൊടുക്കുമ്പോൾ ചെളി നിറഞ്ഞ പാടത്തേക്ക് വാഹനം മറിഞ്ഞാണ് കൂടുതലും അപകടമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ഇവിടെ ബൈക്ക് പാടത്തേക്ക് മറിഞ്ഞ് ചിലവന്നൂർ തിരുനിലത്ത് വീട്ടിൽ അമൽ ആൻറണി (35), മകൾ സെബ (എട്ട്) എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇറിഗേഷൻ വകുപ്പിേൻറതാണ് റോഡ്. കഴിഞ്ഞദിവസം കാർ പാടത്തേക്ക് മറിഞ്ഞിരുന്നു. വീതി കുറഞ്ഞ ബണ്ട് റോഡിൽ സുരക്ഷ വേലി കെട്ടാൻ ഇറിഗേഷൻ വകുപ്പി​െൻറ അനുമതിക്കായി നിർദേശം നൽകിയതായി ഡിവിഷൻ കൗൺസിലറും നഗരസഭ മുൻ ചെയർമാനുമായ ടി.കെ. ദേവരാജൻ പറഞ്ഞു. അനുമതി കിട്ടിയാൽ അധികം താമസിയാതെ വേലി കെട്ടും. 250 മീറ്റർ നീളമുള്ള റോഡിൽ പാടത്തിലൂടെ പോകുന്ന ഭാഗത്തുമാത്രം വേലി നിർമിച്ചാൽ അപകടങ്ങൾ കുറക്കാൻ കഴിയുമെന്ന് ദേവരാജൻ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.