മാർച്ച് നടത്തേണ്ടത് എസ്.പി ഓഫിസിലേക്ക് - –എം.എൽ.എ

ആലുവ: നഗരത്തിലെ ഗതാഗതപരിഷ്കാര തീരുമാനം വൈകുന്നതിൽ തനിക്കെതിരെ പ്രതിഷേധിക്കുന്നതിന് പകരം എസ്.പി ഓഫിസിലേക്കാണ് മാർച്ച് നടത്തേണ്ടതെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. വൺവേ സമ്പ്രദായം പരീക്ഷണാടിസ്‌ഥാനത്തിൽ നടപ്പാക്കാൻ സെപ്റ്റംബർ 25ന് ചേർന്ന അഡ്വൈസറി യോഗമാണ് തീരുമാനിച്ചത്. ഇത് സംബന്ധിച്ച നിർദേശം അടുത്തദിവസം റൂറൽ എസ്.പി എ.വി. ജോർജിനും കൈമാറിയിരുന്നു. എസ്.പിയാണ് തീരുമാനം നടപ്പാക്കേണ്ടയാൾ. അണ്ടർ 17 ഫുട്ബാൾ മത്സരങ്ങൾ കഴിഞ്ഞശേഷം നടപ്പാക്കുമെന്ന് എസ്.പി പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും പിന്നെയും മൂന്നാഴ്ച പിന്നിട്ടിട്ടും നടപടിയുണ്ടായില്ലെന്നും എം.എൽ.എ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.