യുവാവിനെ കണ്ടെത്താനായില്ല; പെരിയാറിലേക്ക് ഇന്ന്​ നേവിയെത്തും

ആലുവ: പെരിയാറില്‍ യുവാവിനെ കാണാതായ സംഭവത്തില്‍ തിരച്ചില്‍ നടത്താന്‍ നേവിയെത്തും. ആലുവപ്പുഴയില്‍ കുളിക്കാനിറങ്ങിയ കോട്ടയം പുതുപ്പള്ളി ഇഞ്ചക്കാട്ടുകുന്നേല്‍ ഗോപിനാഥ‍​െൻറ മകന്‍ ഗോപകുമാറിനെയാണ് (24) തിങ്കളാഴ്ച മണപ്പുറം ഭാഗത്ത് കാണാതായത്. ആലുവ ഫയര്‍ ഫോഴ്‌സ് സംഘം തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. തിങ്കളാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. വസ്ത്രത്തിലെ പോക്കറ്റില്‍നിന്ന് ലഭിച്ച െഎ.ഡി കാര്‍ഡിലൂടെയാണ് ഗോപകുമാറിനെ തിരിച്ചറിഞ്ഞത്. കൂടെ കുളിച്ചിരുന്ന ആലുവ ചെമ്പറക്കി സ്വദേശി കൃഷ്ണനെ െപാലീസ് പിന്നീട് കസ്റ്റഡിയിലെടുത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.