ഹാദിയയുടെ വീട്ടിലെത്തിയ സോളിഡാരിറ്റി, പൗരാവകാശ പ്രവർത്തകരെ പൊലീസ്​ തടഞ്ഞു

വൈക്കം: ഹാദിയയെ സന്ദർശിക്കാൻ വൈക്കം ടി.വിപുരത്തെ വസതിയിലെത്തിയ സോളിഡാരിറ്റി, പൗരാവകാശ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയാണ് സ്ത്രീകൾ ഉൾപ്പെടുന്ന ഇരുപതംഗസംഘം എത്തിയത്. ഹാദിയയെ കാണാനും വൈദ്യസഹായം നൽകാനുമായിരുന്നു സന്ദർശനം. എന്നാൽ, പിതാവ് അശോക​െൻറ അനുമതിയില്ലാതെ പ്രവേശിപ്പിക്കില്ലെന്ന നിലപാടെടുത്ത പൊലീസ് ഇവരെ തടഞ്ഞു. വീട്ടിലേക്കുള്ള രണ്ടുവഴിയും തടഞ്ഞ പൊലീസ് വൻ സുരക്ഷസന്നാഹവും ഒരുക്കിയിരുന്നു. ഇതോടെ സംഘത്തിലുള്ളവർ ഡി.ജി.പിയുമായും മുഖ്യമന്ത്രിയുടെ ഓഫിസുമായും ബന്ധപ്പെട്ടെങ്കിലും കാണാൻ അനുമതി ലഭിച്ചില്ല. പിതാവ് അശോകൻ അനുവദിച്ചാൽ ഹാദിയയെ കാണാമെന്നായിരുന്നു ഡി.ജി.പിയുടെ മറുപടി. തുടർന്ന് പിതാവിനെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹവും അനുമതി നിഷേധിച്ചു. 'എ​െൻറ മകൾക്ക് അസുഖമുണ്ടെങ്കിൽ സ്വന്തം െചലവിൽ ആശുപത്രിയിൽ കൊണ്ടുപൊയ്ക്കൊള്ളാ'മെന്ന് അശോകൻ പറഞ്ഞു. സുപ്രീംകോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ സംയമനം പാലിക്കണമെന്നും പിരിഞ്ഞുപോകണമെന്നും സംഘത്തോട് പൊലീസും ആവശ്യപ്പെട്ടു. ഇതിനിടെ, സംഘത്തിലുള്ളവരും നാട്ടുകാരുമായും നേരിയ സംഘർഷമുണ്ടായി. തുടർന്ന് പൊലീസ് ഇടപെട്ട് സംഘത്തിലുള്ളവരെ മടക്കിയയച്ചു. മനുഷ്യാവകാശ പ്രവർത്തകരായ അഡ്വ. പി.എ. പൗരൻ, കെ.കെ. കൊച്ച്, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, കെ.കെ. ബാബുരാജ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സ്വാലിഹ്, വൈസ് പ്രസിഡൻറ് സമദ് കുന്നക്കാവ്, സെക്രട്ടറി സാദിഖ് ഉളിയിൽ, എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. ശുഹൈബ്്, ജി.ഐ.ഒ സംസ്ഥാന പ്രസിഡൻറ് അഫീദ അഹമ്മദ്, ഡോ. ഹരി, ഡോ. അനീഷ് എന്നിവർ പെങ്കടുത്തു. KTG54 vaikom Solidarity ഹാദിയയെ സന്ദർശിക്കാൻ വൈക്കം ടി.വിപുരത്തെ വസതിയിലെത്തിയപ്പോൾ തടഞ്ഞ പൊലീസുമായി സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.