മാനവമൈത്രി സംഗമവും ബോധവത്​കരണവും

പുക്കാട്ടുപടി: കേരളപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ച് പുക്കാട്ടുപടി റെസിഡൻറ്സ് അസോസിയേഷന്‍ മാനവമൈത്രി സംഗമവും മാലിന്യനിര്‍മാര്‍ജന ബോധവത്കരണവും നടത്തി. എടത്തല അല്‍അമീന്‍ കോളജ് വിദ്യാർഥികള്‍ മാലിന്യനിര്‍മാര്‍ജന ബോധവത്കരണം പ്രമേയമായി മൂകാഭിനയം നടത്തി. മാനവമൈത്രി സംഗമം ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ആർ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പുരന്ദരാനന്ദ സ്വാമികള്‍ (പ്രസി, ഹൈന്ദവ സേവാശ്രമം നൊച്ചിമ), മൗലവി അലി ബാഖവി (ബദരിയ ജുമാ മസ്ജിദ് ഇമാം, പുക്കാട്ടുപടി), ഫാദര്‍ ജോമോന്‍ കൈപ്രമ്പാട്ട് (വികാരി, സ​െൻറ് സെബാസ്റ്റ്യന്‍ ചര്‍ച്ച് അമ്പുനാട്) എന്നിവർ സംസാരിച്ചു. പി.ആർ.എ പ്രസിഡൻറ് എൻ.എം. ഷംസു അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി വി.കെ. മുഹമ്മദ് സ്വാഗതവും ട്രഷറര്‍ എസ്. മോഹനന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.