ജി.എസ്.ടിയെക്കുറിച്ച് പ്രഭാഷണവും ചർച്ചയും

മുളന്തുരുത്തി: ജി.എസ്.ടിയെക്കുറിച്ച് ജനകീയ പ്രതിരോധ സമിതി മുളന്തുരുത്തി മേഖല കമ്മിറ്റി പ്രഭാഷണവും ചർച്ചയും സംഘടിപ്പിക്കുന്നു. ബുധനാഴ്ച വൈകീട്ട് 5.30ന് സ്റ്റീഫൻസൺ കോംപ്ലക്സ് ഹാളിൽ നടക്കുന്ന പരിപാടി ചരക്കുസേവന നികുതി വകുപ്പ് അസി. കമീഷണർ കെ.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റിയംഗം പി.പി. സജീവ് കുമാർ വിഷയാവതരണം നടത്തും. കരാറുകാരിൽ പലരും സാങ്കേതിക പരിജ്ഞാനമില്ലാത്തവർ-മന്ത്രി സുധാകരൻ മരട്: കേരളത്തിലെ റോഡുകളും പാലങ്ങളും നിർമിക്കുന്ന കരാറുകാരിൽ പലരും ജോലിയെക്കുറിച്ച് സാങ്കേതിക പരിജ്ഞാനമോ ദീർഘവീക്ഷണമോ ഇല്ലാത്തവരാണെന്ന് മന്ത്രി ജി. സുധാകരൻ. വൈറ്റില മൊബിലിറ്റി ഹബ് മുതൽ കുന്നറഭാഗംവരെ നവീകരിച്ച ടൈൽ റോഡി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. റോഡ് പണി കഴിഞ്ഞ് പോകുന്നതിന് തൊട്ടുപിന്നാലെ വെട്ടിപ്പൊളിക്കലുകാരെത്തും. റോഡ് വികസനത്തിന് മറ്റൊരു വിലങ്ങുതടി കൈയേറ്റമാണ്. റോഡ് കൈയേറ്റം മൗലികാവകാശംപോലെ കൊണ്ടുനടക്കുന്ന കുറെ പേരുണ്ട്. സുപ്രീംകോടതിയുടെ ഉത്തരവ് ഉയർത്തിക്കാട്ടി ഇതിന് പിന്തുണനൽകുന്ന ചില സംഘടനകളും രംഗത്തുണ്ട്. കേരളത്തിലെ റോഡുകളിലൂടെ നല്ല രീതിയിൽ സഞ്ചരിക്കണമെങ്കിൽ പൊതുജനം ആധുനിക കാലഘട്ടത്തെക്കുറിച്ച് മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു. മെട്രോ െറയിലി​െൻറ തൂണിൽ പൊതുജന താൽപര്യം മുൻനിർത്തിയുള്ള പരസ്യങ്ങൾ സ്ഥാപിച്ചാൽ മതി. 'മെട്രോ' വകുപ്പ് നഗരത്തിലെ വരേണ്യവർഗമായി മാറരുതെന്നും ഇതി​െൻറ തൂണുകൾ പൊതുമരാമത്ത് വകുപ്പി​െൻറ സ്ഥലത്താണെന്ന് ഓർമ വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഏറ്റുമാനൂർ --എറണാകുളം സംസ്ഥാന പാതയിൽ ശബരിമല പാക്കേജിൽ ഉൾപ്പെടുത്തിയാണ് ഹബ്- കുന്നറ റോഡ് ടൈൽ വിരിച്ച് ഗതാഗതയോഗ്യമാക്കിയത്. ഒരു കോടി 87 ലക്ഷം രൂപയാണ് ചെലവ്. മേയർ സൗമിനി ജയിൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എ.ബി.സാബു, പി.എസ്. ഷൈൻ, ബി.ജെ.പി.ജില്ല സെക്രട്ടറി എം.എൻ.മധു എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം മധ്യമേഖല സൂപ്രണ്ടിങ് എൻജിനീയർ ടി.കെ. ബൽദേവ് റിപ്പോർട്ട് അവതരിപ്പിച്ചു. ചീഫ് എൻജിനീയർ എം.എൻ. ജീവരാജ് സ്വാഗതവും എക്സിക്യൂട്ടിവ് എൻജിനീയർ എം.ടി.ഷാബു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.