മണ്ണാറശ്ശാല ആയില്യ മഹോത്സവം ഒമ്പതുമുതൽ

ഹരിപ്പാട്: സ്ത്രീകൾ മുഖ്യ പൂജാരിണികളാകുന്ന ഏക ആരാധന കേന്ദ്രമായ മണ്ണാറശ്ശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം ഒമ്പത്, 10, 11 തീയതികളിൽ നടക്കുമെന്ന് മണ്ണാറശ്ശാല കുടുംബാംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുണർതം നാളായ ഒമ്പതിന് വൈകീട്ട് മഹാദീപക്കാഴ്ചക്കുശേഷം ശ്രീനാഗരാജ പുരസ്കാര സമ്മേളനം നടക്കും. മദ്ദളവിദ്വാൻ ചെർപ്പുളശ്ശേരി ശിവന് പുരസ്കാരം നൽകും. രാത്രി 7.30ന് ഡോ. മേതിൽ ദേവികയുടെ നൃത്തനൃത്യങ്ങൾ നടക്കും. പൂയം നാളായ 10ന് രാവിലെ 7.30 മുതൽ ഭാഗവത പാരായണം, ജ്ഞാനപ്പാന, ഒമ്പതിന് ആത്മീയ പ്രഭാഷണം, 10.30ന് ഓങ്ങല്ലൂർ കറുക കൈകൊട്ടിക്കളി സംഘം അവതരിപ്പിക്കുന്ന തിരുവാതിരക്കളി, ഉച്ചക്ക് 12ന് കവിയരങ്ങ്, ഒന്നിന് പാഠകം, 2.30ന് ഇരട്ടത്തായമ്പക, വൈകീട്ട് 4.30ന് സോപാനസംഗീതം, 5.30ന് ഡോ. പദ്മ സുബ്രഹ്മണ്യം ചിട്ടപ്പെടുത്തിയ ഭരതനാട്യം, 6.30ന് വയലിൻ--വീണ സമന്വയം, രാത്രി 9.30ന് കഥകളി എന്നിവ നടക്കും. ആയില്യം നാളായ 11ന് പുലർച്ച നാലിന് നിർമാല്യദർശനം. ആറിന് കുടുംബകാരണവർ ആയില്യം നാളിലെ പൂജകൾക്ക് തുടക്കം കുറിക്കും. ഉച്ചപൂജക്കുശേഷം കുടുംബകാരണവരുടെ നേതൃത്വത്തിൽ നിലവറയോട് ചേർന്നുള്ള തളത്തിൽ ആയില്യം പൂജക്കായുള്ള നാഗക്കളം വരക്കും. ഏറ്റവും മുതിർന്ന കാരണവന്മാർ അമ്മയെ അനുഗമിക്കും. എഴുന്നള്ളത്ത് ഇല്ലത്ത് എത്തിച്ചേർന്നാൽ ആയില്യം പൂജ ആരംഭിക്കും. രാവിലെ ആറിന് ഭാഗവതപാരായണം, എട്ടിന് ഭക്തിഗാനസുധ, 9.30ന് ഇടയ്ക്ക നാദലയം, ഉച്ചക്ക് 12ന് അക്ഷരശ്ലോക സദസ്സ്, 1.30ന് ഓട്ടന്തുള്ളൽ, 2.30ന് ഭക്തിഗാനമാലിക, വൈകീട്ട് 4.30ന് സംഗീതസദസ്സ്, ഏഴിന് നൃത്തോപാസന, രാത്രി 7.30ന് കൃഷ്ണനാട്ടം എന്നിവ നടക്കും. രാവിലെ 10 മുതൽ ക്ഷേത്രം വക സ്കൂളിൽ മഹാപ്രസാദമൂട്ട് നടക്കും. വാർത്തസമ്മേളനത്തിൽ എസ്. നാഗദാസ്, എൻ. ജയദേവൻ, എം.പി. ശേഷനാഗ് എന്നിവർ പങ്കെടുത്തു. കായംകുളത്ത് കവർച്ചസംഘം സജീവം കായംകുളം: നഗരത്തിലും പരിസരത്തും ബൈക്കിലെത്തി കവർച്ച നടത്തുന്ന സംഘം വിലസുന്നു. ബൈക്ക് യാത്രികനെ തടഞ്ഞുനിർത്തി പഴ്സ് കവർന്നതിന് പിന്നാലെ സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞുനിർത്തി സ്വർണമാലയും അപഹരിച്ചു. കീരിക്കാട് തെക്ക് വയലിൽ പീടികയിൽ അജിതയുടെ (45) സ്വർണമാലയാണ് അപഹരിച്ചത്. കഴിഞ്ഞദിവസം ഉച്ചക്ക് 1.30ഒാടെ ദേശീയപാതയിൽ ചിറക്കടവം ജങ്ഷനിലായിരുന്നു സംഭവം. കൃഷ്ണപുരത്ത് പോയി മടങ്ങിവരുന്ന വഴി പിന്നാലെ ബൈക്കിലെത്തിയ ഹെൽമറ്റ് ധാരികളായ രണ്ടുപേർ 20 ഗ്രാം വരുന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു. അജിത ബഹളം വെച്ചതോടെ മോഷ്ടാക്കൾ ബൈക്കിൽ പാഞ്ഞുപോയി. സ്‌കൂട്ടർ യാത്രക്കാരനായ ബാങ്ക് ഉദ്യോഗസ്ഥ​െൻറ പഴ്സും കവർന്നിരുന്നു. ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ച് അസി. മാനേജർ മോഹനകുമാറി​െൻറ ഏഴായിരത്തോളം രൂപയാണ് നഷ്ടമായത്. എ.ടി.എം കാർഡ് അടക്കമുള്ള രേഖകൾ മറ്റൊരു സ്ഥലത്തെ കുറ്റിക്കാട്ടിൽനിന്ന് കണ്ടെടുത്തിരുന്നു. കഴിഞ്ഞദിവസം മുക്കട ജങ്ഷനിൽ വാഹനങ്ങൾക്കുനേരെയും ബൈക്കിലെത്തിയ സംഘം അക്രമം നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.