ബാസ്കറ്റ് ഹൂപ്പത്തോൺ: കേരളത്തിന് തോൽവി

കൊച്ചി: ബാസ്‌കറ്റ് ഹൂപ്പത്തോണ്‍ സീരിസിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തോല്‍വി. കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരെ -59-70 എന്ന സ്‌കോറിനാണ് ആസ്‌ട്രേലിയന്‍ ബിഗ്‌വി ബാസ്‌കറ്റ്‌ബോള്‍ ലീഗ് ടീമായ റിങ്‌വുഡ് ഹോക്ക്‌സ് തോല്‍പ്പിച്ചത്. ആസ്‌ട്രേലിയന്‍ ടീമിനെതിരെ മികച്ച പ്രകടനമാണ് കേരളം നടത്തിയത്. ആദ്യ ക്വാര്‍ട്ടറില്‍ 20നെതിരെ 11 പോയൻറുകള്‍ കേരളം നേടി. ഇടവേളക്ക് പിരിയുമ്പോള്‍ 46--21 ആയിരുന്നു സ്‌കോര്‍. മൂന്നാം ക്വാര്‍ട്ടറിലായിരുന്നു കേരളത്തി​െൻറ മികച്ച പ്രകടനം. 24 പോയൻറുകള്‍ കൂട്ടിച്ചേര്‍ത്ത കേരളം സ്‌കോര്‍ 45ല്‍ എത്തിച്ചു. അവസാന ക്വാര്‍ട്ടറില്‍ എട്ടു പോയൻറുകള്‍ മാത്രമാണ് റിങ്‌വുഡ് ഹോക്ക്‌സിന് ചേര്‍ക്കാനായത്. കേരളം 14 പോയൻറ് നേടി. കേരളത്തിനായി ക്യാപ്റ്റന്‍ പി.എസ് ജീന 20 ഉം പി.ജി. അഞ്ജന 19 ഉം പോയൻറ് സ്വന്തമാക്കി. 15 പോയൻറ് നേടിയ കാസിഡി മിഹാല്‍കോയാണ് റിങ്‌വുഡി​െൻറ ടോപ് സ്‌കോറര്‍. സീരിസിലെ രണ്ടാം മത്സരം നാളെ തൃശൂര്‍ വി.കെ. മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.