വയലുകൾ സംരക്ഷിക്കപ്പെട്ടത്​ വെട്ടിനിരത്തൽ സമരം മൂലം ^മന്ത്രി സുധാകരൻ

വയലുകൾ സംരക്ഷിക്കപ്പെട്ടത് വെട്ടിനിരത്തൽ സമരം മൂലം -മന്ത്രി സുധാകരൻ കായംകുളം: വെട്ടിനിരത്തൽ സമരം നടത്തിയതിനാലാണ് കുട്ടനാട്ടിലെ നെൽവയലുകൾ ഇന്നും തുടരാൻ കാരണമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ഭരണിക്കാവ് സർവിസ് സഹകരണ ബാങ്ക് തുടങ്ങിയ സമഗ്ര നെൽകൃഷി പദ്ധതിയായ 'പൊലിവ് 2017'​െൻറ വിത ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമരം സജീവമായി നടക്കാതിരുന്നിടത്ത് വയലുകൾ നികത്തി. കൃഷിഭൂമി തരിശിടുന്നത് കാർഷിക സംസ്കാരത്തിന് അപമാനമാണ്. ഹരിതകേരളം പദ്ധതിയിലൂടെ കാർഷിക സംസ്കാരം വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. കൃഷിയിടങ്ങളിൽ ജലലഭ്യത ഉറപ്പാക്കാൻ ആറുകളും തോടുകളും പുനുരുജ്ജീവിപ്പിക്കുന്ന പദ്ധതി വിജയകരമായാണ് മുന്നേറുന്നത്. യു. പ്രതിഭ ഹരി എം.എൽ.എ അധ്യക്ഷത വഹിച്ചു. ആർ. രാജേഷ് എം.എൽ.എ സമ്മതപത്ര കൈമാറ്റം നിർവഹിച്ചു. ജി. ഹരിശങ്കർ, രജനി ജയദേവ്, പ്രഫ. വി. വാസുദേവൻ, കോശി അലക്സ്, ആർ. ലീന, സി. ദിവാകരൻ, കുഞ്ഞുമോൾ റജി, നികേഷ് തമ്പി, എസ്. ജ്യോതികുമാർ, ആർ. ഷൈലജ, ജി. രമേശ്കുമാർ, ആർ. ഗംഗാധരൻ, എ.എം. ഹാഷിർ, കെ.എസ്. ജയപ്രകാശ് എന്നിവർ സംസാരിച്ചു. പൂവത്തൂർചിറയിലെ തരിശുകിടന്ന 107 ഏക്കറാണ് ഭരണിക്കാവ് സർവിസ് സഹകരണ ബാങ്ക് ഏറ്റെടുത്ത് കൃഷിയിറക്കുന്നത്. ജനനി പുരുഷ സ്വയംസഹായ സംഘമാണ് കൃഷിക്ക് മേൽനോട്ടം വഹിക്കുന്നത്. തോടുകളിൽ ഒാരുമുട്ട് സ്ഥാപിക്കുന്നത് വൈകുന്നു ഹരിപ്പാട്: നെൽകൃഷി സംരക്ഷണവുമായി ബന്ധപ്പെട്ട് തോടുകളിൽ ഓര് കയറ്റം തടയുന്നതിന് മുട്ട് സ്ഥാപിക്കുന്ന ജോലി വൈകുന്നു. നവംബറിനും ഡിസംബറിനും മുമ്പെങ്കിലും മുട്ടിടൽ ജോലി പൂർത്തീകരിക്കണം. മൈനർ ഇറിഗേഷനാണ് ഇതി​െൻറ ചുമതല. മൂന്നുതവണ മുട്ടിടൽ കരാർ വിളിച്ചെങ്കിലും ഏറ്റെടുക്കാൻ വരാത്തതാണ് ജോലി വൈകാൻ കാരണമെന്ന് അധികൃതർ പറയുന്നു. ഡാണാപ്പടി തോട്, കന്നുകാലിപ്പാലത്തിന് സമീപം ചെമ്പ് തോട്, കാർത്തകപ്പള്ളി തോട് എന്നിവിടങ്ങളിലാണ് ഓര് തടയാൻ മുട്ട് സ്ഥാപിക്കേണ്ടത്. അപ്പർ കുട്ടനാടൻ മേഖലയിലെ കൃഷി സംരക്ഷണവുമായി ബന്ധപ്പെട്ടാണ് ഒാരുമുട്ട് സ്ഥാപിക്കുന്നത്. കടലുമായി ബന്ധപ്പെട്ട് കിടക്കുന്ന കായംകുളം കായലിൽ വലിയഴീക്കൽ പൊഴിയിലൂടെയാണ് ഉപ്പ് (ഓര്) തോടുകളിലേക്ക് കയറുന്നത്. നെൽകൃഷിക്ക് പാടമൊരുക്കുന്നതിന് മുമ്പുതന്നെ തോട്ടിലെ ഓരുകയറ്റം തടയേണ്ടതുണ്ട്. അല്ലെങ്കിൽ ഓര് മൂലം കൃഷി നശിക്കും. ഒരിക്കൽക്കൂടി കരാർ വിളിക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഹരിപ്പാട്: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായി രജിസ്റ്റർ ചെയ്ത് ഒരുതവണയെങ്കിലും തൊഴിൽ വിഹിതം അടച്ചിട്ടുള്ളതും നിലവിൽ ജോലി ചെയ്ത് വരുന്നതുമായ തൊഴിലാളികൾക്ക് കുടിശ്ശിക അടക്കാനുള്ള സമയപരിധി ഡിസംബർ 30 വരെ നീട്ടി. ആർ.ആർ കുടിശ്ശിക വരുത്തിയിട്ടുള്ളവർക്കും ഇനിയും വിഹിതം അടക്കാനുള്ളവർക്കും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം അന്നുവരെ അടക്കാം. കൂടുതൽ വിവരം ഹരിപ്പാട്ടുള്ള ജില്ല എക്‌സിക്യൂട്ടിവ് ഓഫിസറുടെ കാര്യാലയത്തിൽ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.