മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫിസായി പ്രഖ്യാപിച്ച മുളവൂര്‍ വില്ലേജ് ഓഫിസിെൻറ നിര്‍മാണോദ്ഘാടനത്തിന് കേരളപ്പിറവി ദിനത്തില്‍ തുടക്കമായി. 39 ലക്ഷം രൂപ ചെലവിൽ ജില്ല നിർമിതി കേന്ദ്രമാണ് മുളവൂരിനെ സ്മാർട്ട് വില്ലേജ് ആക്കുന്നത്. എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ആലീസ്.കെ.ഏലിയാസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എന്‍.അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പായിപ്ര കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സ്മിത സിജു, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. ഇബ്രാഹിം, ആര്‍.ഡി.ഒ എസ്.ഷാജഹാന്‍, തഹസില്‍ദാര്‍ റെജി.പി.ജോസഫ്, പി.ജെ. ജോര്‍ജ്, പി.ബെന്നി, മാത്യൂസ് വര്‍ക്കി, മറിയം ബീവി നാസര്‍, നൂര്‍ജഹാന്‍ നാസര്‍, വി.എച്ച്. ഷഫീഖ്, നസീമ സുനില്‍, പി.എ. അനില്‍, എം.സി. വിനയന്‍, ആര്‍.സുകുമാരന്‍, വി.എം. നവാസ്, കെ.കെ. ഉമ്മര്‍, വി.ഇ. നാസര്‍, എം.എന്‍. ശിവദാസന്‍, എന്നിവര്‍ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.