കൊച്ചി: സർക്കാർ ഉടമസ്ഥതയിലുള്ള ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഹരികൾ വിൽക്കുന്നതിനെതിരെ ദേശവ്യാപകമായി പൊതുമേഖല ജനറൽ ഇൻഷുറൻസ് ജീവനക്കാർ രണ്ടുമണിക്കൂർ പണിമുടക്കി പ്രതിഷേധിച്ചു. 11.30ന് ഓഫിസ് വിട്ടിറങ്ങിയ ജീവനക്കാർ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ജില്ല ആസ്ഥാനങ്ങളിൽ പ്രകടനവും നടത്തി. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ എറണാകുളം റീജിനൽ ഓഫിസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ സൗത്ത് സോൺ പ്രസിഡൻറ് പി.ആർ. ശശി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് യൂനിയൻ പ്രസിഡൻറ് സി.ബി. വേണുഗോപാൽ, ജനറൽ സെക്രട്ടറി എം.യു. തോമസ്, ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് യൂനിയൻ (സൗത്ത് സോൺ) കേരള ബ്രാഞ്ച് സെക്രട്ടറി എൻ.സി. ഉണ്ണികൃഷ്ണൻ, ജനറൽ ഇൻഷുറൻസ് പെൻഷനേഴ്‌സ് അസോസിയേഷൻ കേരള ജനറൽ സെക്രട്ടറി കെ.ജി. പ്രഭാകരൻ, എൽ.ഐ.സി എംപ്ലോയീസ് യൂനിയൻ നേതാവ് പി.ബി. ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.