സമഗ്ര മാലിന്യ സംസ്‌കരണ പദ്ധതിക്ക് കുന്നുകരയിൽ തുടക്കം കൊച്ചി: ഹരിത കേരളം മിഷെൻറ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന സമഗ്ര മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ജില്ലതല ഉദ്ഘാടനം കുന്നുകര ഗ്രാമ പഞ്ചായത്തില്‍ പ്രഫ. കെ.വി. തോമസ് എം.പി. നിർവഹിച്ചു. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ വീടുകളില്‍നിന്ന് ശേഖരിച്ച്, പഞ്ചായത്ത് ഒരുക്കിയിരിക്കുന്ന മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെൻററിലേക്കും അവിടെനിന്ന് സംസ്‌കരണത്തിനായി ബ്ലോക്ക് അടിസ്ഥാനത്തിലുള്ള റിസോഴ്‌സ് റിക്കവറി െസൻററിലേക്കും കൊണ്ടു പോകുന്നതാണ് പദ്ധതി. അജൈവ മാലിന്യങ്ങള്‍ വീടുകളില്‍നിന്ന് തരംതിരിച്ച് ശേഖരിക്കുന്നതിനും, ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ത്തന്നെ സംസ്‌കരിക്കുന്നതിനും ആവശ്യമായ നിർദേശങ്ങള്‍ നല്‍കാനും പഞ്ചായത്തില്‍ രൂപവത്കരിച്ച 12 കുടുംബശ്രീ വനിതകള്‍ ഉള്‍പ്പെടുന്ന ഹരിതകർമ സേനയിലെ അംഗങ്ങള്‍ക്ക് അസി.കലക്ടര്‍ ഈശ പ്രിയ തിരിച്ചറിയല്‍ കാര്‍ഡ് നൽകി. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ അടങ്ങിയ വാഹനം മെറ്റീരിയല്‍ കലക്ഷന്‍ സെൻററിലേക്ക് അയച്ചു. അസി.കലക്ടര്‍ ഫ്ലാഗ് ഓഫ് ചെയ്തു. കുന്നുകര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഫ്രാന്‍സിസ് തറയില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ല പഞ്ചായത്തംഗങ്ങളായ റസിയ സബാദ,് കെ.വൈ.ടോമി, ശുചിത്വ മിഷന്‍ ജില്ല കോ-ഓഡിനേറ്റര്‍ സിജു തോമസ്, ഹരിത കേരളം ജില്ല കോ-ഓഡിനേറ്റര്‍ സുജിത് കരുണ്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ഇതോടൊപ്പം ജില്ലയിലെ വിവിധ മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും മാലിന്യ സംസ്‌കരണ പദ്ധതികൾക്കും തുടക്കമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.