സസ്പെൻഷനിലുള്ള സ്കൂൾ ജീവനക്കാരിക്ക് ഉപജീവനബത്ത നൽകണം -മനുഷ്യാവകാശ കമീഷൻ കൊച്ചി: സസ്പെൻഷനിലുള്ള സ്വകാര്യസ്കൂൾ ജീവനക്കാരിക്ക് സ്കൂൾ മാനേജ്മെൻറ് ഉപജീവനബത്ത നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ബത്ത നൽകിയില്ലെങ്കിൽ ലേബർ കമീഷണർക്ക് പരാതി നൽകണമെന്നും കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് പരാതിക്കാരിക്ക് നിർദേശം നൽകി. ജീവനക്കാരിയുടെ പേരിൽ സ്വീകരിച്ച അച്ചടക്ക നടപടി കാലതാമസം കൂടാതെ തീരുമാനമെടുത്ത് കമീഷനെ അറിയിക്കണം. കാലതാമസം ഉണ്ടായിട്ടില്ലെന്ന് ജില്ലാ ലേബർ ഒാഫിസ് ഉറപ്പ് വരുത്തണമെന്നും കമീഷൻ ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിൽ 24 വർഷമായി ജോലി ചെയ്യുന്ന റാണി ജോസഫ് സമർപ്പിച്ച പരാതിയിലാണ് നടപടി. ഭർത്താവ് ഹൃദ്രോഗിയാണ്.രണ്ട് കുഞ്ഞുങ്ങളും അമ്മയും തന്നെ ആശ്രയിച്ചാണ് കഴിയുന്നതെന്ന് പരാതിക്കാരി കമീഷനെ അറിയിച്ചു. ഒാവർടൈം വേതനം ലഭിക്കുന്നില്ലെന്ന പരാതിയിൽ അസി. ലേബർ ഒാഫിസർ ചോയ്സ് സ്കൂളിൽ പരിശോധന നടത്തിയിരുന്നു.കൃത്യമായ വർക്ക് ഷെഡ്യൂൾ പ്രദർശിപ്പിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഒാവർടൈം നൽകാനും നിർദേശം നൽകിയിട്ടുണ്ട്. പരാതിക്കാരി സസ്പെൻഷനിലായതിനാൽ തുടർ നടപടി അച്ചടക്കനടപടിയുടെ തീരുമാനത്തിനുശേഷം മാത്രമേ സ്വീകരിക്കാൻ കഴിയൂവെന്ന് റിപ്പോർട്ടിൽ പറയുന്നു. നവതി ആഘോഷവും ഭാഷ ദിനാചരണവും കൊച്ചി: കേരള സാഹിത്യ പരിഷത്തിെൻറ ഭാഷദിനാചരണം വിവർത്തകൻ പ്രഫ. പി. മാധവൻ പിള്ള ഉദ്ഘാടനം ചെയ്തു. സി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. എം. ലീലാവതി മുഖ്യപ്രഭാഷണം നടത്തി. നോവലിസ്റ്റ് നാരായണൻ, ഡോ. പി.പി. കൃഷ്ണൻനായർ, ഡോ. അമ്പലപ്പുഴ ഗോപകുമാർ, മുഖത്തല ശ്രീകുമാർ, ഡോ. ടി. എൻ. വിശ്വംഭരൻ, പ്രഫ. പി.എ. ഇബ്രാഹിംകുട്ടി എന്നിവർ സംസാരിച്ചു. തുടർന്ന് ഉച്ചക്കുശേഷം നടന്ന കവി സമ്മേളനം കവി ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്തു. നെടുമുടി ഹരികുമാർ അധ്യക്ഷത വഹിച്ചു. പി.കെ. ശങ്കരനാരായണൻ, ആർ.കെ. ദാമോദരൻ, സെബാസ്റ്റ്യൻ, വഞ്ചിയൂർ ദിവാകരൻ, അയ്മനം രവീന്ദ്രൻ തുടങ്ങിയവർ കവിത വായിച്ചു. ആലപ്പുഴ എസ്.ഡി കോളജിെല വിദ്യാർഥികൾ കാവ്യാലാപനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.