സിവിൽ സർവിസ്​ കോപ്പിയടി: സഫീർ അഞ്ച്​ പരിശീലന കേന്ദ്രങ്ങളുടെ ഉടമ

അങ്കമാലി: ചെന്നൈയില്‍ സിവില്‍ സര്‍വിസ് മെയിന്‍ പരീക്ഷക്കിടെ ബ്ലൂ ടൂത്ത് ഉപയോഗിച്ച് കോപ്പിയടിക്കുന്നതിനിടെ പിടിയിലായ മലയാളി ഐ.പി.എസ് ട്രെയിനി സഫീര്‍ കരീമിന് (25) 'കരീംസ് എല്‍.എ എക്സലന്‍സ്' എന്ന പേരില്‍ രാജ്യത്ത് അഞ്ചിടങ്ങളിലാണ് ഐ.പി.എസ് ട്രെയിനിങ് സ​െൻററുകളുള്ളത്. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും ഹൈദരാബാദ്, ഭോപാല്‍ എന്നിവിടങ്ങളിലുമാണ് ഇൗ കേന്ദ്രങ്ങൾ. എറണാകുളം ജില്ലയില്‍ നെടുമ്പാശ്ശേരിക്കടുത്ത് കുന്നുകര പഞ്ചായത്തിലെ വയല്‍ക്കര സ്വദേശിയായ സഫീര്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് കുന്നുകര കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്കൂളില്‍നിന്നാണ്. തുടര്‍ വിദ്യാഭ്യാസത്തിനുശേഷം നാടുമായി കൂടുതല്‍ അടുപ്പമില്ലാതിരുന്ന സഫീര്‍ 2014ലെ സിവില്‍ സര്‍വിസ് പരീക്ഷയില്‍ 112ാം റാങ്ക് നേടിയതോടെയാണ് നാട്ടിൽ അറിയാൻ തുടങ്ങിയത്. ഐ.പി.എസ് ലഭിച്ചെങ്കിലും നാട്ടില്‍ സാധാരണ ഗതിയിലുള്ള സ്വീകരണമൊന്നും സഫീറിന് ലഭിച്ചിരുന്നില്ല. ഐ.പി.എസ് ലഭിച്ചശേഷം സഫീർ ക്രിസ്തുരാജ് സ്കൂള്‍ കേന്ദ്രീകരിച്ച് ഐ.പി.എസ് കോച്ചിങ് ക്ലാസ് ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും കുറച്ചുനാള്‍ അത് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, പരിശീലന ആസ്ഥാനം ഹൈദരാബാദിലേക്ക് മാറ്റിയതോടെ നാട്ടിലെ കേന്ദ്രത്തി​െൻറ പ്രവര്‍ത്തനം നിലച്ചു. സ​െൻററിലെ വിദ്യാര്‍ഥിനിയായിരുന്ന ജോയ്സിയുമായി പ്രണയത്തിലാവുകയും പിന്നീട് ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്യുകയുമായിരുന്നു. വീട്ടിലും നാട്ടിലും പ്രധാന ആഘോഷവേളകളില്‍ വല്ലപ്പോഴും മാത്രമാണ് വന്നിരുന്നത്. തമിഴ്നാട് തിരുെനല്‍വേലി നംഗുനേരി സബ് ഡിവിഷനില്‍ എ.എസ്.പി (പ്രബേഷന്‍) ആയിരിക്കെയാണ് സ​െൻററുകളുടെ ചുമതല ഭാര്യയെ ഏല്‍പിച്ചശേഷം ഐ.എ.എസ് നേടുകയെന്ന ലക്ഷ്യത്തോടെ സഫീര്‍ വീണ്ടും സിവില്‍ സർവിസ് പരീക്ഷ എഴുതിയത്. കോപ്പിയടി പിടിക്കപ്പെട്ടതോടെ സഫീറി​െൻറ ഐ.പി.എസ് വരെയുള്ള മുഴുവന്‍ പരീക്ഷകളും പരിശോധനക്ക് വിധേയമാക്കാനാണ് സാധ്യത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.