ആലുവ: ലോകാദ്ഭുതങ്ങളിലൊന്നായ താജ്മഹലിനെതിരായ നീക്കം രാജ്യത്തിെൻറ മതനിരപേക്ഷത തകര്‍ക്കാനുള്ള ആസൂത്രിതശ്രമത്തിെൻറ ഭാഗമാണെന്ന് എം.എസ്.എം ഹൈസെക് പ്രഖ്യാപന സമ്മേളനം അഭിപ്രായപ്പെട്ടു. കാമ്പസുകളില്‍ രാഷ്‌ട്രീയപ്രവര്‍ത്തനം നിരോധിക്കണമെന്ന ഹൈകോടതി നിരീക്ഷണം അരാഷ്‌ട്രീയ ചിന്തകള്‍ക്ക് ആക്കം പകരുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ഡിസംബറില്‍ ആലുവയില്‍ നടക്കുന്ന ജില്ല ഹയർ സെക്കൻഡറി വിദ്യാര്‍ഥി സമ്മേളനപ്രഖ്യാപനം (ഹൈസെക്) കെ.എന്‍.എം സംസ്‌ഥാന പ്രവര്‍ത്തകസമിതി അംഗം എന്‍.എം. അബ്‌ദുൽ ജലീല്‍ നടത്തി. ഐ.എസ്.എം സംസ്‌ഥാന സെക്രട്ടറി ഷാനിഫ് വാഴക്കാട് ലോഗോ പ്രകാശനം നിര്‍വഹിച്ചു. എം.കെ. ശാക്കിര്‍, എം.എം. ബഷീര്‍ മദനി, കെ.കെ. ഹുസൈന്‍ സ്വലാഹി, ഇബ്രാഹിംകുട്ടി, സിയാദ് കാക്കനാട്, സജ്ജാദ് ഫാറൂഖി, നൗഫിയ ഖാലിദ്, അബ്‌ദുസ്സലാം ഇസ്‌ലാഹി, സുഹൈല്‍ ഇസ്‌ലാഹി, ഷഫീഖ് ഫാറൂഖി, ജവാദ് അഹ്‌സന്‍, ഫഹീം കൊച്ചി, ഷാജി മാഞ്ഞാലി, എം.എം. അബ്ബാസ് സ്വലാഹി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.