മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനായി അടിയന്തര മുനിസിപ്പൽ കൗൺസിൽ യോഗം ചേരാനിരിക്കെ ആശുപത്രി വികസന സമിതി യോഗം ചേർന്ന് ആരോഗ്യമന്ത്രിയെ കാണാൻ ചെയർപേഴ്സനെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെയും ചുമതലപ്പെടുത്തിയെന്ന പ്രചാരണം കള്ളമാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത്. ഈ പ്രചാരണം ആശുപത്രി അധികൃതരെ അടക്കം സഹായിക്കുന്നതിനാെണണ് പ്രതിപക്ഷ നേതാവ് കെ.എ. അബ്ദുസ്സലാമും ഉപനേതാവ് സി.എം.ഷുക്കൂറും ആരോപിച്ചു. ആശുപത്രിവികസന സമിതി യോഗം വ്യാഴാഴ്ച ചേർന്നിട്ടില്ല. രണ്ടാഴ്ച മുമ്പാണ് ചേർന്നത്. അന്ന് ഈ വിഷയം പോലും ചർച്ചക്ക് വന്നിട്ടില്ല. ആശുപത്രി സൂപ്രണ്ട് ഇത് നിഷേധിച്ചിട്ടുെണ്ടന്നും അവർ പറഞ്ഞു. വികസന സമിതിയിൽ തങ്ങളും വിവിധ രാഷ്്ട്രീയ പാർട്ടി പ്രതിനിധികളും അംഗങ്ങളാെണന്നും അവർ ചൂണ്ടിക്കാട്ടി. മിനിറ്റ്സ് ബുക്കിലും ഇക്കാര്യമില്ല. നിരവധി ഡോക്ടർമാരുള്ള ആശുപത്രിയിൽ അവരെ കൊണ്ട് ജോലി ചെയ്യിക്കേണ്ടതിനു പകരം നഗരസഭ അധികൃതരുടെ ഭരണപരാജയം മറച്ചു വെക്കാൻ യോഗം ചേർന്നുവെന്ന് പറഞ്ഞ് തട്ടിപ്പുനടത്തുകയാണ്. ഇതിനെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും അവർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന വാർഡ് സഭാ യോഗങ്ങളിൽ ആശുപത്രിക്കെതിരെ ശക്തമായ പരാതികളാണുണ്ടായത്. ഇതേത്തുടർന്ന് അടിയന്തര കൗൺസിൽ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നിരുന്നു. എന്നാൽ, യോഗം വിളിക്കാൻ തയാറാകാതെവന്നതോടെ കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ബഹളം െവച്ചിരുന്നു. ഇതോടെ ഈ മാസം 15ന് അടിയന്തര കൗൺസിൽ വിളിച്ചു ചേർത്തിട്ടുണ്ട്. ഇതിനിടെയാണ് കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നാവശ്യപ്പെടാൻ വ്യാഴാഴ്ച ചേർന്ന വികസന സമിതി യോഗം ചെയർപേഴ്സൻ അടക്കമുള്ളവരെ ചുമതലപ്പെടുത്തിയെന്ന തരത്തിൽ പ്രചാരണം ഉണ്ടായത്. എന്നാൽ, ആശുപത്രി വികസന സമിതി യോഗത്തിലല്ല സൂപ്രണ്ടിെൻറ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ വിഷയം ചർച്ച ചെയ്യുകയും കൂടുതൽ ഡോക്ടർമാരെ നിയമിക്കാൻ മന്ത്രിയെ കാണാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഭരണകക്ഷി നേതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.