മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി ^വൈപ്പിൻ ഫെറികളെ ബന്ധിപ്പിച്ചുള്ള പാപ്പി ബോട്ട് സർവിസ് നടത്താത്തതിനെത്തുടർന്നുള്ള യാത്രക്കാരുടെ ദുരിതത്തിന് ഇനിയും അറുതിയായില്ല. പകരം സംവിധാനമൊരുക്കാതെ ജനങ്ങളെ പരീക്ഷിക്കുന്ന നിലപാടാണ് നഗരസഭ തുടരുന്നത്. പാപ്പി ബോട്ട് സർവിസ് നിലച്ചിട്ട് ഒരാഴ്ച പിന്നിടുകയാണ്. ഇരുകരയെയും ബന്ധിപ്പിച്ച് സർവിസ് നടത്തുന്ന പാപ്പിയെന്ന ബോട്ടിെൻറ ഉടമയും കരാർ എടുത്തവരുമായുള്ള സാമ്പത്തികതർക്കമാണ് ബോട്ട് പിൻവലിക്കാൻ കാരണം. ആലപ്പുഴ സ്വദേശിയുടേതാണ് ബോട്ട്. തർക്കം രൂക്ഷമായതിനെത്തുടർന്ന് ഉടമ ഫോർട്ട്കൊച്ചി പൊലീസിൽ പരാതികൊടുത്തു. കോടതിയെ സമീപിക്കുമെന്ന സൂചനയുമുണ്ട്. ഇത് ബോട്ട് യാത്ര കൂടുതൽ വൈകാൻ ഇടയാക്കിയേക്കും. ദിനേന ആയിരക്കണക്കിന് യാത്രക്കാരാണ് ഈ റൂട്ടിൽ സഞ്ചരിക്കുന്നത്. ജങ്കാർ സർവിസാണ് നിലവിലെ ആശ്രയം. ഇതിൽ വാഹനങ്ങൾ കയറിക്കഴിഞ്ഞാൽ യാത്രക്കാർക്ക് കാര്യമായ സൗകര്യം ഉണ്ടാകാറില്ല. പകരം സംവിധാനം ഒരുക്കാത്തതിൽ നഗരസഭക്കെതിരെയും പ്രതിഷേധമുയർന്നിട്ടുണ്ട്. പരീക്ഷ എഴുതാൻ േപാകുന്ന വിദ്യാർഥികളെയും തൊഴിലാളികളെയും ജീവനക്കാരെയും കാര്യമായി ബാധിച്ചിട്ടുണ്ട്. 11പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തത്തെ ത്തുടർന്നാണ് ആലപ്പുഴയിൽനിന്ന് ‘പാപ്പി’ സർവിസ് നടത്താൻ ഫോർട്ട്കൊച്ചിയിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.