കൊച്ചി: കാത്തലിക് ഫെഡറേഷൻ 20-ാം വാർഷികം സമാപിച്ചു. അഖില കേരള കത്തോലിക്ക കോൺഗ്രസ് കേരള ലാറ്റിൻ കാത്തലിക് 20-ാം വാർഷികത്തിെൻറ ഭാഗമായി സാമൂഹികനീതി സമ്മേളനം അൽമായ നേതാക്കൾക്ക് ആദരം, സമകാലികവിഷയങ്ങളെക്കുറിച്ച സിംമ്പോസിയം എന്നിവ നടന്നു. സീറോ മലബാർസഭ മേജർ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരി അൽമായ നേതാക്കൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. കെ.സി.ബി.സി അൽമായ കമീഷൻ ചെയർമാൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്യോസ്അനുഗ്രഹപ്രഭാഷണം നടത്തി. കെ.സി.എഫ് പ്രസിഡൻറ് ഷാജി ജോർജ് അധ്യക്ഷത വഹിച്ചു. ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി സുവനീർ പ്രകാശനം ചെയ്തു. കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ഫാ. വർഗീസ് വള്ളിക്കാട്ട്, അല്മായ സംഘടനകളുടെ ആധ്യാത്മിക ഉപദേഷ്ടാക്കളായ മോൺ. ജോസ് നവാസ് എന്നിവർ സംസാരിച്ചു. സമാപനസമ്മേളനം ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.