പിറവം: പിറവം എം.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടിപ്പൊലീസിെൻറ ശക്തിയും അച്ചടക്കവും കാഴ്ചെവച്ച് പാസിങ് ഒൗട്ട് പരേഡ് നടന്നു. വടകര സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ, മുളന്തുരുത്തി തലക്കോട് സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടിപ്പൊലീസുകാരുടെ പാസിങ് ഒൗട്ട് പരേഡാണ് നടന്നത്. 132 കുട്ടിപ്പൊലീസുകാരും പരിശീലിപ്പിച്ച കമ്യൂണിറ്റി പൊലീസ് ഒാഫിസർമാരും അസിസ്റ്റൻറ് സി.പി.ഒമാരും അടക്കം പെങ്കടുത്തു. അനൂപ് ജേക്കബ് എം.എൽ.എ അഭിവാദ്യം സ്വീകരിച്ചു. നഗരസഭാ ഉപാധ്യക്ഷ െഎഷ മാധവൻ അധ്യക്ഷത വഹിച്ചു. പിറവം സി.െഎ പി.കെ. ശിവൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. പിറവം എസ്.െഎ കെ. വിജയൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ മാനേജർ പി.സി. ചിന്നക്കുട്ടി, കൗൺസിലർമാരായ റീജ ഷാജു, ബെന്നി വി. വർഗീസ്, പ്രിൻസിപ്പൽ എ.എ. ഒാനാൻകുഞ്ഞ്, പ്രധാനാധ്യാപകരായ കെ.വി. ബാബു, ബിന്ദുമോൾ, പി. എബ്രഹാം, സി.പി.ഒമാരായ എം.സി. തങ്കച്ചൻ, കെ. ഗോപകുമാർ, ബോബൻ ജോർജ്, പുഷ്പലത, അമ്പിളി തുടങ്ങിയവർ പ െങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.