കാക്കനാട്: കുടിവെള്ള വിതരണം ജി.പി.എസ് ഘടിപ്പിച്ച ടാങ്കറുകളില്‍ നടത്താന്‍ ജില്ല ഭരണകൂടത്തിന്‍െറ തീരുമാനം. മുന്‍കാലങ്ങളില്‍ കുടിവെള്ള വിതരണത്തിന്‍െറ മറവില്‍ ക്രമക്കേടുകള്‍ അരങ്ങേറിയ സാഹചര്യത്തിലാണ് സംവിധാനം ഉപയോഗിക്കുന്നത്. ജില്ലയിലെ നിര്‍മാണം പുരോഗമിക്കുന്ന 100 ജലസംഭരണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ല നിര്‍ദേശം നല്‍കി. 400 ജലസംഭരണികള്‍ക്കാണ് ജില്ലയില്‍ അനുമതിയുള്ളത്. ഏഴ് താലൂക്കിലായി ജല അതോറിറ്റിയുടെ എട്ട് കുടിവെള്ള സ്രോതസ്സുകള്‍ നിലവിലുണ്ട്. കുടിവെള്ളക്ഷാമം രൂക്ഷമായാല്‍ മറ്റു സ്രോതസ്സുകളില്‍നിന്ന് വെള്ളം ശേഖരിക്കും. ജല അതോറിറ്റിയുടെ ലാബില്‍ പരിശോധന നടത്തിയ ശേഷമായിരിക്കും വിതരണം. രൂക്ഷ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങള്‍ സംബന്ധിച്ച് അടിയന്തരമായി വിവരം നല്‍കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഞായറാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടാങ്കര്‍ ലോറി കുടിവെള്ളത്തിന് നേരത്തേ ജില്ലഭരണകൂടം നിശ്ചയിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത ടാങ്കറുകള്‍ മുഖേനയായിരിക്കും കുടിവെള്ളം എത്തിക്കുക. ആവശ്യകത പരിഗണിച്ചായിരിക്കും വിതരണത്തിന് നടപടിയെടുക്കുക. ഡ്രോപ്സ് റിലീഫ് പദ്ധതിയുടെ ഭാഗമായാണ് കുടിവെള്ള വിതരണം. മിനിമം 25 കി.മീ. ദൂരവും ടാങ്കറിന്‍െറ സംഭരണശേഷിയും കണക്കിലെടുത്താണ് വില നിശ്ചയിച്ചത്. 4000 മുതല്‍ 6000 ലിറ്റര്‍ വരെ സംഭരണശേഷിയുള്ള ടാങ്കര്‍ ലോറി കുടിവെള്ളത്തിന് പരമാവധി ഈടാക്കാവുന്ന തുക 1400 രൂപയും ഓടുന്ന ഓരോ കി.മീറ്ററിനും 40 രൂപ വീതം കൂടുതല്‍ നല്‍കണം. 12,000 ലിറ്റര്‍ വെള്ളത്തിന് 2200 രൂപയും കൂടുതല്‍ ഓടുന്ന കി.മീറ്ററിന് 60രൂപ വീതം അധികവും നല്‍കണം. ഏറ്റവും വലിയ 24,000 സംഭരണശേഷിയുള്ള ടാങ്കറിന് 3800 രൂപയും ഓരോ കി.മീറ്ററിന് 80 രൂപയുമാണ് വില നിശ്ചയിച്ചിട്ടുള്ളത്. ആലുവ, പറവൂര്‍ താലൂക്കുകളില്‍ ആലുവയില്‍നിന്നും കൊച്ചി, കണയന്നൂര്‍ താലൂക്കുകളില്‍ മരടില്‍നിന്നും കുന്നത്തുനാട് താലൂക്കില്‍ ചെമ്പറക്കിയില്‍നിന്നും മൂവാറ്റുപുഴ താലൂക്കില്‍ മൂവാറ്റുപുഴയില്‍നിന്നും കോതമംഗലം താലൂക്കില്‍ കോതമംഗലത്തുനിന്നും കുടിവെള്ളം വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം സി.കെ. പ്രകാശ്, സബ് കലക്ടര്‍ അദീല അബ്ദുല്ല, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ കെ.ബി. ബാബു, വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാരും സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.