നഴ്സിങ് വിദ്യാര്‍ഥിനിയെ അപമാനിച്ച സംഭവം: പ്രതിയെ രക്ഷിക്കാന്‍ സി.പി.എം ശ്രമമെന്ന് കോണ്‍ഗ്രസ്

തൃപ്പൂണിത്തുറ: താലൂക്ക് ആശുപത്രിയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയെ അപമാനിച്ച സംഭവത്തില്‍ പ്രതിയായ പ്രവര്‍ത്തകനെ രക്ഷിക്കാന്‍ സി.പി.എം നേതൃത്വം ശ്രമിക്കുന്നെന്ന് കോണ്‍ഗ്രസ്. ഫെബ്രുവരി 27നാണ് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരന്‍ ഇന്‍ജക്ഷന്‍ റൂമില്‍ വിദ്യാര്‍ഥിനിയെ അപമാനിച്ചത്. വിദ്യാര്‍ഥിനി കോളജ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. പരാതി പിന്നീട് ആശുപത്രി സൂപ്രണ്ടിന് കൈമാറുകയും തെളിവെടുപ്പിനുശേഷം ഡി.എം.ഒയെ അറിയിക്കുകയുമുണ്ടായി. ഡി.എം.ഒയുടെ നിര്‍ദേശത്തില്‍ ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി ചെയര്‍പേഴ്സണ്‍കൂടിയായ നഗരസഭ ചെയര്‍പേഴ്സണിന് പരാതി കൈമാറുകയായിരുന്നു.ഇത്തരം സംഭവങ്ങള്‍ ആദ്യം പൊലീസിനെ അറിയിക്കണം. എന്നാല്‍, ജീവനക്കാരനെ പുറത്താക്കി പ്രശ്നം പരിഹരിക്കാനാണ് നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രമിച്ചതെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി രാജു പി. നായരും ബ്ളോക്ക് പ്രസിഡന്‍റ് സി. വിനോദും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. സംഭവത്തിന് 11ദിവസത്തിനുശേഷം നഗരസഭ കൗണ്‍സിലില്‍ യു.ഡി.എഫ് അംഗങ്ങള്‍ വിഷയം ഉന്നയിച്ചപ്പോള്‍ നടപടിയെടുക്കേണ്ടത് ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയാണ് എന്ന നിലപാടാണ് ചെയര്‍പേഴ്സണ്‍ സ്വീകരിച്ചത്. തുടര്‍ന്ന് ആശുപത്രി സമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ സമ്മര്‍ദത്തത്തെുടര്‍ന്നാണ് പരാതി പൊലീസിന് കൈമാറാന്‍ തയാറായത്. സി.പി.എം നേതൃത്വം പ്രതിയെ രക്ഷപ്പെടുത്താന്‍ നടത്തുന്ന ശ്രമമാണിതെന്ന് നേതാക്കള്‍ ആരോപിച്ചു. സംഭവം മൂടിവെക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കും നഗരസഭ ചെയര്‍പേഴ്സണിനും എതിരെ നിയമനടപടി സ്വീകരിക്കണമെന്നും അല്ളെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നും രാജു പി. നായരും സി. വിനോദും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.