മഴക്കാലം

മഴക്കാലമെത്തിയതോടെ സംസ്ഥാനത്താകെ പനി പടർന്നു പിടിക്കുകയാണ്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി പനിബാധിതരുടെ എണ്ണവും പനിമരണങ്ങളും കുതിച്ചുയരുകയാണ്. 220ഒാളം പേരാണ് പനിയും പകർച്ചവ്യാധികളും മൂലം ഇൗ വർഷം സംസ്ഥാനത്ത് മരിച്ചത്. ജില്ലയിലും പനിക്കിടക്കയിലെത്തുന്നവരുടെ എണ്ണം അനിയന്ത്രിതമായി വർധിക്കുകയാണ്. ഈമാസം 26,764 പേരാണ് പനി ബാധിച്ച് ജില്ലയിൽ ചികിത്സ തേടിയിരിക്കുന്നത്. ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും രോഗികളുടെ കടുത്ത തിരക്കാണ്. ഡെങ്കിപ്പനി, എച്ച്1 എൻ1, എലിപ്പനി, വൈറൽ പനി എന്നിവയാണ് കൂടുതൽ പേർക്കും ബാധിച്ചത്. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കിയെന്ന് പറയുേമ്പാഴും രോഗികളുടെ എണ്ണത്തിൽ കുറവുവന്നിട്ടില്ല. മഴ ശക്തിപ്രാപിച്ചതോടെ 10-20 ശതമാനം വരെ രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ രോഗങ്ങളെ പൂര്‍ണമായും തടയാന്‍ സാധിക്കും. പരിസരശുചിത്വവും വ്യക്തിശുചിത്വവുമാണ് ഏറ്റവും പ്രധാനം. ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയാത്ത പനി ഇല്ല. പക്ഷേ, ചികിത്സ യഥാസമയം ലഭിക്കണമെന്നുമാത്രം. അല്‍പം ജാഗ്രത പാലിച്ചാല്‍ പനിയില്‍നിന്ന് രക്ഷ നേടാനും പനിമരണം തടയാനും സാധിക്കും. െക.എം.എം. അസ്ലം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.