വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് പന്നിപ്പനി അഥവ എച്ച്1 എൻ1. ഇൻഫ്ലുവൻസ എ വൈറസ് മൂലമാണ് രോഗമുണ്ടാകുന്നത്‍. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കു ചീറ്റുമ്പോഴും വൈറസ് ഏകദേശം ഒരു മീറ്റര്‍ ചുറ്റളവില്‍ അന്തരീക്ഷത്തിലേക്ക് വ്യാപിക്കും. പരിസരത്തുള്ളവര്‍ക്ക് അണുബാധ ഉണ്ടാകാം. വസ്തുക്കള്‍ രോഗാണുക്കളാല്‍ മലിനമാകും. മലിനവസ്തുക്കളെ സ്പര്‍ശിച്ചശേഷം കൈകഴുകാതെ മൂക്കിലും കണ്ണിലും വായിലും തൊട്ടാലും രോഗബാധയുണ്ടാകാം. വായിലൂടെ പടരുന്ന രോഗമാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ജലദോഷം, പനി, തൊണ്ടവേദന, പേശിവേദന, കഠിനമായ തലവേദന, ചുമ, തളർച്ച, അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടാല്‍ ഡോക്ടറുടെ ഉപദേശം തേടുക. ഏഴുമുതല്‍ 10 ദിവസം വരെ വീട്ടില്‍തന്നെ കഴിയുക. ചികിത്സക്കല്ലാതെ യാത്ര ചെയ്യരുത്. നന്നായി വിശ്രമിക്കുക, ധാരാളം വെള്ളം കുടിക്കുക. പോഷകാഹാരം കഴിക്കുക. ചിലര്‍ക്ക് ശ്വാസകോശ സംബന്ധ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഇത്തരം ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക. പുറത്തിറങ്ങേണ്ടി വന്നാല്‍ മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാന്‍ മാസ്‌ക് ധരിക്കണം. രോഗികളെ ശുശ്രൂഷിക്കുന്നവരും മാസ്‌ക് ധരിക്കണം. മാസ്‌ക് ഇല്ലെങ്കിൽ തൂവാലയോ ടിഷ്യൂപേപ്പറോ ഉപയോഗിക്കണം. രോഗപ്രതിരോധശേഷി കുറവുള്ളവർക്ക് വേഗം രോഗം പകരാനും മൂർച്ഛിക്കാനും സാധ്യതയുണ്ട്. െക.എം.എം. അസ്ലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.