കാലടിയിലും പനി പടരുന്നു കാലടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസവും അഞ്ഞൂറിലധികം പനിബാധിതരാണ് ചികിത്സ തേടി എത്തുന്നത്. ചികുൻഗുനിയ, ഡെങ്കി, എച്ച്1എൻ1, എലിപ്പനി, വൈറൽ പനി, മഞ്ഞപ്പിത്തം, ചിക്കൻ പോക്സ് തുടങ്ങിയവ ബാധിച്ചവരാണ് ആശുപത്രിയിൽ എത്തുന്നത്. എച്ച്1 എൻ1 പനി ബാധിച്ച് ശ്രീഭൂതപുരം, കൈപ്പട്ടൂർ ഭാഗങ്ങളിലുള്ള രണ്ട് പേർ മരിച്ചിരുന്നു. കാഞ്ഞൂർ സ്വദേശിക്ക് പനി ബാധിച്ചെങ്കിലും കൃത്യസമയത്ത് ചികിത്സ നൽകിയതിനാൽ ഭേദമായെന്ന് മെഡിക്കൽ ഓഫിസർ ഡോ. നസീമ നജീബ് പറഞ്ഞു. മലയാറ്റൂർ പഞ്ചായത്തിൽ പതിനഞ്ചും കാലടിയിൽ അഞ്ചും കാഞ്ഞൂർ, -ശ്രീമൂലനഗരം പഞ്ചായത്തുകളിൽ ഓരോരുത്തർക്കും ഡെങ്കി ബാധിച്ചു. മലയാറ്റൂർ ഭാഗത്തുള്ളയാൾക്കാണ് എലിപ്പനി ബാധിച്ചത്. മലയാറ്റൂർ, കാലടി ഭാഗങ്ങളിൽ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾക്കും കാഞ്ഞൂരിൽ ഒരാൾക്കും മലമ്പനി കണ്ടെത്തി. കാലടിയിലും കാഞ്ഞൂരിലും ഒാരോരുത്തർക്ക് ടൈഫോയിഡും പിടിപെട്ടു. വയറിളക്കം ബാധിച്ചവരും ചികിത്സ തേടി എത്തുന്നുെണ്ടന്ന് ഡോക്ടർമാർ പറഞ്ഞു. സ്വയംചികിത്സയും പഴകിയ ഭക്ഷണം കഴിക്കുന്നതും തുറസ്സായ സ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതും രോഗങ്ങൾ പടർന്നുപിടിക്കാൻ കാരണമാകുന്നതായി മെഡിക്കൽ ഓഫിസർ പറഞ്ഞു. ചിത്രം--99 കാലടി കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ മരുന്ന് വാങ്ങാൻ നിൽക്കുന്ന രോഗികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.