ആലുവ പനി

പനിക്കിടക്കയിൽ ആലുവ ആലുവ മേഖലയില്‍ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ദിവസവും കൂടിവരുകയാണ്. ജൂണിൽ പനിക്ക് ചികിത്സ തേടി ആശുപത്രികളിലെത്തിയവരുടെ എണ്ണത്തില്‍ വൻ വർധനയുണ്ട്. മറ്റ് രോഗങ്ങള്‍ക്ക് ചികിത്സക്ക് എത്തുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. ആലുവ ജില്ല ആശുപത്രിയില്‍ സാധാരണ ദിവസവും 600നും 700നും ഇടയില്‍ രോഗികളാണ് ഒ.പിയില്‍ എത്തുന്നത്. ജൂണില്‍ ഇത് 1300നും 1400നും ഇടയിലാണ് എത്തിയത്. പനി ബാധിച്ച് മുപ്പതോളം പേർ എത്തിയിരുന്ന സ്ഥാനത്ത് 70 മുതൽ 100 പേരാണ് വരുന്നത്. ജൂണിൽ 18 ഡെങ്കിപ്പനിക്കാരാണ് ചികിത്സ തേടിയത്. ഇതില്‍ അഞ്ചുപേരും ആലുവ നഗരപരിധിയിലുള്ളവരാണ്. ഒരു എലിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈയാഴ്ച മഞ്ഞപ്പിത്തം ബാധിച്ച് ഒരു കുട്ടിയേയും പ്രവേശിപ്പിച്ചു. പത്തോളം വയറിളക്കരോഗികള്‍ നിത്യേന എത്തുന്നു. ഇൗമാസം ഇരുനൂറോളം പേർ വയറിളക്കം ബാധിച്ച് ചികിത്സ തേടി. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന പനിബാധിതരുടെ എണ്ണത്തിലും വർധനയുണ്ട്. 100-150 പേരാണ് നിത്യേന ചികിത്സ തേടി എത്തുന്നത്. യാസര്‍ അഹമ്മദ്‌
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.