അങ്കമാലി പനിബാധിതർ കൂടുന്നു ഇതരസംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള അങ്കമാലി മേഖലയില്‍ പനിബാധിതരുടെ എണ്ണം കൂടിവരുകയാണ്. അങ്കമാലി താലൂക്കാശുപത്രിയില്‍ ഒരാഴ്ചക്കുള്ളില്‍ മുന്നൂറിലേറെ പനിബാധിതരാണ് ചികിത്സ തേടിെയത്തിയത്. അങ്കമാലി എൽ.എഫ് ആശുപത്രിയില്‍ അറുപതോളം പേർ ചികിത്സ തേടിയെത്തി. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ എത്തുന്നവരുെട എണ്ണത്തിൽ വർധനയുണ്ട്. എച്ച്1 എന്‍1 റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ എലിപ്പനി, മലേറിയ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പാറക്കടവ്, അയ്യമ്പുഴ, മൂക്കന്നൂർ, തുറവൂര്‍ പഞ്ചായത്തുകളിലാണ് കൂടുതലായും ഇതര സംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ചെറിയ മുറികളിലാണ് പലയിടത്തും ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നത്. അങ്കമാലി നഗരസഭയുടെയും അങ്കമാലി ബ്ലോക് പഞ്ചായത്തിെൻറയും സമീപ പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ പകര്‍ച്ചവ്യാധി തടയാന്‍ നടപടിയെടുക്കുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. പലയിടങ്ങളിലും മഴവെള്ളം കെട്ടിക്കിടന്ന് കൊതുകും മറ്റും പെരുകിയിരിക്കുകയാണ്. റോഡിലും പറമ്പുകളിലും മലിനജലം കെട്ടിക്കിടക്കുന്നതും രോഗസാധ്യതക്ക് കാരണമാകുന്നു. അങ്കമാലി താലൂക്കാശുപത്രിയില്‍ രാത്രിയിലും ഒ.പി പ്രവര്‍ത്തിക്കുന്നുണ്ട്. നാനൂറിലേറെപ്പേരാണ് പ്രതിദിനം ഇവിടെ ചികിത്സ തേടിെയത്തുന്നത്. ഏതാനും പേര്‍ക്ക് െഡങ്കിപ്പനിയുടെ ലക്ഷണം കെണ്ടത്തിയിട്ടുണ്ട്. അധികവും വൈറല്‍ പനി ബാധിച്ചവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.