പടിഞ്ഞാറൻ കൊച്ചി

ശമനമില്ലാതെ പടിഞ്ഞാറൻ കൊച്ചിയും പടിഞ്ഞാറൻ കൊച്ചിയിൽ പകർച്ചപ്പനിക്കൊപ്പം ചിക്കൻപോക്സും ചിലയിടങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പകർച്ചപ്പനി തുടരുമ്പോഴും സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കുറവാണ്. സാധാരണ മഴക്കാലത്ത് സർക്കാർ ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞ് വരാന്തയിലും മറ്റും കിടക്കുന്ന അവസ്ഥയാണ്. ആവശ്യത്തിന് മരുന്നും ചികിത്സയും കിട്ടാത്തതിനാൽ സ്വകാര്യ ആശുപത്രികളെയും ഡിസ്പെൻസറികളെയും ആശ്രയിക്കുന്നതാണ് കാരണമെന്ന് പറയുന്നു. ചെറിയ രോഗങ്ങൾക്ക് പോലും എറണാകുളം ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നതായി രോഗികൾ പറയുന്നു. എറണാകുളം ജനറൽ ആശുപത്രിയിലാണ് പ്രദേശവാസികൾ കൂടുതലും ചികിത്സ തേടുന്നത്. ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിൽ പ്രതിദിനം മുന്നൂറോളംപേർ പനിബാധിച്ച് ഒ.പിയിൽ എത്തുന്നുണ്ടെന്നും കിടപ്പുരോഗികളുടെ എണ്ണം കുറവാണെന്നും അധികൃതർ പറഞ്ഞു. നാലുപേർക്ക് െഡങ്കിപ്പനി ലക്ഷണം കണ്ടിരുന്നെങ്കിലും ഒരാൾക്ക് മാത്രമാണ് സ്ഥിരീകരിച്ചത്. കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയിൽ പനി ബാധിച്ച് പ്രതിദിനം ഇരുനൂറിലേറെ രോഗികൾ ചികിത്സ തേടിയെത്തുന്നുണ്ട്. മുപ്പതോളം പേരാണ് വാർഡിൽ കഴിയുന്നത്. മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ദിനംപ്രതി അറുപതോളം പേർ ഒ.പിയിൽ എത്തുന്നുണ്ട്. കുമ്പളങ്ങി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒരു ദിവസം മുപ്പതോളംപേർ ചികിത്സ തേടുന്നു. സ്വകാര്യ ആശുപത്രികളിൽ നിരവധിപേർ ചികിത്സക്ക് എത്തുന്നുണ്ട്. സർക്കാർ ആശുപത്രികളിൽ വരിനിന്ന് സമയം കളയാതെ ഡോക്ടറെ കണ്ട് ചികിത്സ തേടി മടങ്ങാനാവുമെന്നതാണ് ഇതിന് കാരണമെന്ന് രോഗികൾ പറയുന്നു. അതേസമയം, സ്വകാര്യ ഡിസ്പെൻസറികളിലും രോഗികൾ കൂടിയതോടെ വരിനിൽക്കേണ്ട അവസ്ഥയുണ്ട്. നഗരസഭയുടെ ഹോമിയോ ഡിസ്പെൻസറികളിലും തിരക്ക് ഏറിയിട്ടുണ്ട്. കുട്ടികൾക്ക് ചികിത്സ തേടുന്നവരാണ് കൂടുതലും. പല ഡിസ്പെൻസറിയിലും ചികിത്സസമയം കൂട്ടിയിട്ടുണ്ട്. ഫോർട്ട്കൊച്ചി ആയുർവേദ ആശുപത്രിയിലും പനിബാധിതരുടെ എണ്ണം വർധിച്ചിട്ടുണ്ട്. എം.എം. സലീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.