പറവൂർ

താലൂക്ക് ആശുപത്രിയിൽ ഒരാഴ്ചക്കിടെ എത്തിയത് ഏഴായിരം പേർ താലൂക്ക് ആശുപത്രിയിൽ പനിയും വയറിളക്കവും ഛർദിയും ബാധിച്ചാണ് നിരവധിപേർ ചികിത്സക്ക് എത്തുന്നത്. 10 ദിവസത്തിനുള്ളിൽ ഏഴായിരത്തിൽപരം ആളുകളാണ് ചികിത്സ തേടിയത്. ഒ.പി കൗണ്ടറിലും ഫാർമസിക്ക് മുന്നിലും രോഗികളുടെ നീണ്ട വരിയാണ്. അത്യാഹിതവിഭാഗത്തിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. തീരദേശമേഖലയായതിനാൽ പറവൂരിലെ മിക്ക പഞ്ചായത്തിലും െവെറൽ പനിയും െഡങ്കിപ്പനിയും ഏറിവരുകയാണ്. പ്രതിരോധത്തിന് ആരോഗ്യവകുപ്പ് മുൻകരുതലുകൾ നടത്തുന്നുണ്ടെങ്കിലും ഫലപ്രദമാകാത്തത് ജനങ്ങളിൽ ആശങ്ക ഉണ്ടാക്കുന്നു. 157 കിടക്കയുള്ള താലൂക്ക് ആശുപത്രിയിൽ ഇരട്ടിയിലധികം കിടപ്പുരോഗികളുണ്ട്. സഞ്ചരിക്കുന്ന പനി ക്ലിനിക്കും ആശുപത്രിയിൽ ഫീവർ ക്ലിനിക്കും ആരംഭിച്ചിട്ടുണ്ട്. ഗവ. ആയുർവേദ ആശുപത്രി, ഹോമിയോ ആശുപത്രി തുടങ്ങിയ ഇടങ്ങളിലും പനിബാധിതർക്ക് പ്രത്യേക കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം ഉൾപ്പെടുത്തിയാൽ രോഗികളുടെ എണ്ണം പത്തിരട്ടിയാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. പടം മെയിലിൽ ഇ.പി.പി.വി.ആർ. താലൂക്ക് ആശുപത്രിയിൽ ചികിത്സക്ക് എത്തിയ രോഗികളുടെ നീണ്ട നിര
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.