മഴക്കെടുതി; നാശനഷ്​ടം ഉയരുന്നു

ആലപ്പുഴ: ജില്ലയിൽ മഴക്കെടുതി മൂലമുള്ള നാശനഷ്ടം ഉയരുന്നു. മഴയിലും വെള്ളപ്പൊക്കത്തിലും കൃഷിനാശവും കാറ്റിലും കടൽക്ഷോഭത്തിലും വീടുകൾക്കും നാശം സംഭവിച്ചു. ക്ഷീരകർഷകർക്ക് രണ്ട് കന്നുകാലികളെയും നഷ്ടമായി. മുട്ടാർ, അമ്പലപ്പുഴ എന്നിവിടങ്ങളിൽ എരുമ, പശു എന്നീ വളർത്തുമൃഗങ്ങളാണ് കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ മഴയിൽ ചത്തത്. മഴയെത്തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിലാണ് കാലികൾ ചത്തതെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നത്. 55,000 രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഇതുമൂലം ഉണ്ടായതെന്ന് മൃഗസംരക്ഷണ വകുപ്പ് വിലയിരുത്തുന്നു. സംഭവം ഇനിയും ആവർത്തിക്കാതിരിക്കാൻ മൃഗസംരക്ഷണ വകുപ്പ് ക്ഷീരകർഷകർക്ക് പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വെള്ളം പെെട്ടന്ന് പൊങ്ങുന്ന മേഖലകളിൽ കാലികളെ മേയാൻ കെട്ടരുതെന്നാണ് പ്രധാന നിർദേശം. ഇത് പാലിക്കപ്പെടുന്നുണ്ടോ എന്ന് പഞ്ചായത്ത് തലത്തിെല വകുപ്പി​െൻറ നോഡൽ ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങുന്നത് തുടർന്നാൽ കാലികളെ മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിക്കും. ഇതോടൊപ്പം മൃഗങ്ങളുടെ രോഗനിവാരണത്തിന് ജില്ലയിലെ എല്ലാ മൃഗാശുപത്രിയിലും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. അതേസയമം, ശക്തമായ കാറ്റും കടൽക്ഷോഭവും കാരണം 16 വീടിനാണ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ നാശം സംഭവിച്ചത്. ഇതിൽ 3,37,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. മാവേലിക്കര -ഒന്ന്, കുട്ടനാട് -രണ്ട്, കാർത്തിപ്പള്ളി -അഞ്ച്, ചേർത്തല -അഞ്ച്, ചെങ്ങന്നൂർ -മൂന്ന് എന്നിങ്ങനെയാണ് ജില്ല ദുരന്തനിവാരണ അതോറിറ്റിക്ക് ലഭിച്ച കണക്ക്. കടൽക്ഷോഭംമൂലം ദുരിതം അനുഭവിക്കുന്ന പുറക്കാട്, അമ്പലപ്പുഴ മേഖലയിൽ ഉള്ളവർക്ക് സർക്കാർ മുഖേന ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഏഴ് കേന്ദ്രമാണ് ഇതിന് തുറന്നിരിക്കുന്നത്. കേശവൻപാലം, മാർത്തോമ പള്ളി, പാണ്ഡവൻതോട്, കൃഷ്ണൻചിറ, പഴയചിറ, മണ്ണാടപുറം, ആലച്ചാൽ എന്നിവിടങ്ങളാലാണ് ദുരിതബാധിതർക്ക് ഭക്ഷണവിതരണം സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ, ചെങ്ങന്നൂർ താലൂക്കിലെ ദുരിതബാധിതരായ 19 പേരെ തിരുവൻവണ്ടൂർ ഗവ. എൽ.പി സ്കൂളിലേക്ക് അധിതൃതർ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തെത്തുടർന്ന് കുട്ടനാട്ടിലുണ്ടായ കൃഷിനാശം സംഭവിച്ച പാടശേഖരങ്ങൾ പ്രിൻസിപ്പൽ അഗ്രികൾചർ ഓഫിസർ പ്രേംകുമാറി​െൻറ നേതൃത്വത്തിെല സംഘം സന്ദർശിച്ചു. നാശനഷ്ടത്തോത് മനസ്സിലാക്കുക എന്നതായിരുന്നു സന്ദർശനത്തി​െൻറ പ്രധാന ദൗത്യം. ജില്ലയിൽ ലഭിച്ച മഴയുടെ തോത് ചേർത്തല -34 മില്ലിമീറ്റർ കാർത്തികപ്പള്ളി -22.1 മില്ലിമീറ്റർ ചെങ്ങന്നൂർ -ആറ് മില്ലിമീറ്റർ മങ്കൊമ്പ് -5.4 മില്ലിമീറ്റർ കായംകുളം -1.6 മില്ലിമീറ്റർ മാവേലിക്കര -എട്ട് മില്ലിമീറ്റർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.