മാരാരിക്കുളം: കഞ്ഞിക്കുഴി സർവിസ് സഹകരണ ബാങ്ക് കാർഷിക- കാർഷികേതര മേഖലയിൽ നടപ്പാക്കുന്ന പദ്ധതികൾ പഠിക്കാൻ കണ്ണൂർ കല്യാശ്ശേരി മണ്ഡലത്തിൽനിന്ന് ടി.വി. രാജേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ 40 അംഗസംഘം ബാങ്കിലെത്തി. മണ്ഡലത്തിലെ സഹകരണ ബാങ്ക് പ്രസിഡൻറുമാർ, സഹകാരികൾ, പഞ്ചായത്ത് പ്രസിഡൻറുമാർ, കർഷകർ എന്നിവർ ചേർന്ന സംഘമാണ് എത്തിയത്. എറണാകുളം ജില്ലയിലെ പള്ളിച്ചൽ സർവിസ് സഹകരണ ബാങ്ക് സന്ദർശിച്ച ശേഷമാണ് കഞ്ഞിക്കുഴിയിൽ എത്തിയത്. ബാങ്ക് നടത്തുന്ന കാർഷിക ആശുപത്രിയുടെയും കാർഷിക സ്കൂളിെൻറയും പച്ചക്കറി തോട്ട നിർമാണ കർഷക ഗ്രൂപ്പിെൻറയും പ്രവർത്തനങ്ങൾ അംഗങ്ങൾ മനസ്സിലാക്കി. കല്യാശ്ശേരി മണ്ഡലത്തിൽ നടപ്പാക്കുന്ന വൈവിധ്യമാർന്ന കാർഷിക പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തു പകരുന്നതാണ് കഞ്ഞിക്കുഴിയിലെ അനുഭവ പാഠങ്ങളെന്ന് എം.എൽ.എ പറഞ്ഞു. കഞ്ഞിക്കുഴി കൃഷിയെക്കുറിച്ച് മന്ത്രി തോമസ് ഐസക് എഴുതിയ മരുപ്പച്ചകൾ ഉണ്ടാകുന്നത് എന്ന പുസ്തകം, കഞ്ഞിക്കുഴിപ്പയറും പച്ചക്കറികളും വിത്ത് പായ്ക്കറ്റുകളും എന്നിവ നൽകിയാണ് എം.എൽ.എ യെയും കൂട്ടരെയും ബാങ്ക് പ്രതിനിധികൾ സ്വീകരിച്ചത്. ബാങ്ക് ഭരണസമിതിയംഗങ്ങളും കാർഷിക ഉപദേശക സമിതിയംഗങ്ങളുമായി സംഘം ചർച്ച നടത്തി. സംഘത്തെ കാർഷിക ഉപദേശക സമിതി കൺവീനർ.ജി. ഉദയപ്പൻ, ബാങ്ക് പ്രസിഡൻറ് അഡ്വ.എം.സന്തോഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ. വിജയകുമാരി, ബാങ്ക് സെക്രട്ടറി പി.ഗീത, ഭരണസമിതിയംഗങ്ങളായ വി.പ്രസന്നൻ, ജി.മുരളി, കെ. കൈലാസൻ, അനില ബോസ്, ടി.രാജീവ്, ഗീത കാർത്തികേയൻ, ടി.എസ്. വിശ്വൻ, ടി.വി. വിക്രമൻ നായർ എന്നിവർ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.