കാത്തിരിപ്പിന് വിരാമം; മഞ്ഞള്ളൂര്‍ പഞ്ചായത്തിൽ ആയുർവേദ ആശുപത്രി യാഥാർഥ്യമായി

മൂവാറ്റുപുഴ: വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് മഞ്ഞള്ളൂര്‍ ആയുര്‍വേദ ആശുപത്രി യാഥാർഥ്യമായി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗം സംസ്ഥാനത്ത് നാല് ആയുര്‍വേദ ആശുപത്രികള്‍ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ഒന്ന് മൂവാറ്റുപുഴ മണ്ഡലത്തിലെ മഞ്ഞള്ളൂര്‍ പഞ്ചായത്തിലായിരുന്നു. 2010-ല്‍ മഞ്ഞള്ളൂര്‍ പഞ്ചായത്തില്‍ അന്നത്തെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി അനുവദിച്ചിരുന്നു. എന്നാല്‍, ജീവനക്കാരെ നിയമിക്കാത്തതിനാല്‍ ആശുപത്രി തുടങ്ങാന്‍ കഴിഞ്ഞില്ല. 2015-16- പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് ഓഫിസിന് സമീപം കെട്ടിടം ഒരുക്കി ആയുര്‍വേദ ആശുപത്രിക്കായി കാത്തിരിക്കുകയായിരുന്നു പഞ്ചായത്ത് ഭരണസമിതി. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭരണസമിതി ആരോഗ്യ മന്ത്രിക്ക് നേരേത്ത നിവേദനം നല്‍കിയിരുന്നു. ആയുര്‍വേദ ആശുപത്രിക്ക് ആവശ്യമായ നാല് തസ്തികകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു മെഡിക്കല്‍ ഓഫിസര്‍, ഒരു ഫാര്‍മസിസ്റ്റ്, ഫാര്‍മസി അറ്റന്‍ഡര്‍, പാര്‍ട്ട് ടൈം സ്ലീപ്പര്‍ എന്നിവരെയും നിയമിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.