ആറൂർ ടോപ്പിൽ മല ഇടിഞ്ഞ് റോഡിൽ പതിച്ച സംഭവം; അപാകത ചൂണ്ടിക്കാട്ടിയിട്ടും മുഖവിലയ്​ക്കെടുത്തില്ലെന്ന് ആരോപണം

മൂവാറ്റുപുഴ: കെ.എസ്.ടി.പിയുടെ എം.സി റോഡ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയിട്ടും നടപടി സ്വീകരിക്കാൻ തയാറാകാത്തതാണ് മലയിടിച്ചിലിനടക്കമുള്ള ദുരന്തങ്ങൾക്ക് കാരണമായതെന്ന പരാതി ശക്തമാകുന്നു. കഴിഞ്ഞ ദിവസം ശക്തമായ മഴയിൽ ആറൂർ ടോപ്പിൽ മല ഇടിഞ്ഞ് റോഡിൽ പതിച്ചിരുന്നു. അശാസ്ത്രീയമായി മണ്ണെടുത്തതിനു പുറമെ പാറ പൊട്ടിയതുമാണ് മലയിടിഞ്ഞ് റോഡിൽ പതിക്കാൻ കാരണമായത്. മലയിടിച്ചിലിൽ രണ്ടു വീടുകൾക്ക് കേടുപാട് സംഭവിച്ചിരുന്നു. പാറ പൊട്ടിക്കുമ്പോൾതന്നെ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്തുവെന്നങ്കിലും ബന്ധപ്പെട്ടവർ ഇത് മുഖവിലയ്ക്കെടുത്തില്ല. അങ്കമാലി മുതൽ തിരുവനന്തപുരം വരെയുള്ള എം.സി റോഡിലെ ഏറ്റവും ദുർഘടം പിടിച്ച ഭാഗമാണ് ആറൂർ മേഖല. മൂവാറ്റുപുഴ മുതൽ -ആറൂർ വരെയുള്ള 12 കിലോമിറ്റർ ദൂരത്ത് ഇരുപതിലധികം അപകട വളവുകളാണുള്ളത്. ഇതിൽ ഏറെയും കയറ്റ ഇറക്കങ്ങളിലുള്ള കൊടുംവളവുകളാണ്. ഇതിനു പുറമെ ഒരുവശം മലയും മറുവശം കൊക്കയുമാണ്. വീതി കൂട്ടേണ്ട ഈ ഭാഗങ്ങളിൽ റോഡിനായി സർക്കാർ വിലകൊടുത്തു വാങ്ങിയ ഭൂമി ഉപയോഗപ്പെടുത്താതെ പഴയ റോഡിന് മുകളിൽ ടാർ ചെയ്തിരിക്കുകയാണ്. തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള റോഡി​െൻറ അവസാന ഭാഗത്തെ നിർമാണമാണിപ്പോൾ നടക്കുന്നത്. ഏറ്റെടുത്ത ഭൂമിയിൽ വളവുകളിൽപോലും മുഴുവൻ സ്ഥലവും ഉപയോഗിക്കേണ്ടെന്നും രണ്ട് വശങ്ങളിലുമായി ഭൂമി ഏറ്റെടുത്തിട്ടും ഒരുവശം മാത്രം ഉപയോഗിച്ചാൽ മതിയെന്ന നിർദേശമാണ് അധികൃതർ നൽകിയിരിക്കുന്നത്. ഫണ്ടി​െൻറ അപര്യാപ്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടി എം.സി റോഡിൽ മൂവാറ്റുപുഴ ഭാഗത്തോട് മാത്രം കാണിക്കുന്ന അവഗണനക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.