തൊഴിലാളികളുടെ കുറഞ്ഞ ദിവസവേതനം 600 രൂപയാക്കണം ^െഎ.എൻ.ടി.യു.സി

തൊഴിലാളികളുടെ കുറഞ്ഞ ദിവസവേതനം 600 രൂപയാക്കണം -െഎ.എൻ.ടി.യു.സി updated file കൊച്ചി: തൊഴിലാളികളുടെ കുറഞ്ഞ ദിവസവേതനം 600 രൂപയാക്കി ഉയർത്തണമെന്ന് െഎ.എൻ.ടി.യു.സി പ്രസിഡൻറ് ആർ. ചന്ദ്രേശഖർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന എക്സിക്യൂട്ടിവ് യോഗതീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പ് പദ്ധതിയിലെ വേതന കുടിശ്ശികക്കെതിരെ നിയമ പോരാട്ടം നടത്തും. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ജൂലൈ 12ന് നേതാക്കൾ സെക്രട്ടേറിയറ്റ് നടയിൽ ഏകദിന ഉപവാസം അനുഷ്ഠിക്കും. തുടർന്ന് ജില്ല കേന്ദ്രങ്ങളിലേക്ക് സമരം വ്യാപിപ്പിക്കും. തൊഴിൽ നയം നടപ്പാക്കുന്നതിന് മുഖ്യമന്ത്രി ചെയർമാനും തൊഴിൽ മന്ത്രി, ഉദ്യോഗസ്ഥർ, ട്രേഡ് യൂനിയനുകൾ എന്നിവരടങ്ങുന്ന സംയുക്ത കർമസമിതിക്ക് രൂപംനൽകണം. ഇടതുസർക്കാറി​െൻറ മദ്യനയം സ്വാഗതം ചെയ്യുന്നു. കോൺഗ്രസി​െൻറ നയം മദ്യനിരോധനമല്ലെന്നും മദ്യവർജനമാണെന്നും അദ്ദേഹം പറഞ്ഞു. െഎ.ടി മേഖലയിലെ കൂട്ടപ്പിരിച്ചുവിടൽ തടയാനും ശമ്പള പ്രതിസന്ധി പരിഹരിക്കാനും തൊഴിലാളി സംഘടനക്ക് രൂപംനൽകും. സ്കീം ജോലിക്കാരായ അംഗൻവാടി, പാലിയേറ്റിവ് കെയർ പ്രവർത്തകർ എന്നിവർ അഞ്ചുവർഷം തുടർച്ചയായി ജോലി ചെയ്താൽ ലാസ്റ്റ് ഗ്രേഡ് ശമ്പളം നൽകുകയും ജോലി സ്ഥിരപ്പെടുത്തുകയും വേണം. 5000 രൂപ കുറഞ്ഞ പെൻഷൻ നൽകണമെന്നും സാമൂഹികസുരക്ഷ പദ്ധതികളായ ഇ.എസ്.െഎ, പി.എഫ് എന്നിവ ലഭ്യമാക്കണമെന്നും അേദ്ദഹം ആവശ്യപ്പെട്ടു. ട്രേഡ് യൂനിയനുകളുടെ ആഭിമുഖ്യത്തിൽ ജൂലൈ അഞ്ചിന് കളമശ്ശേരി ടൗൺ ഹാളിൽ സേവ് പബ്ലിക് സെക്ടർ എന്ന പേരിൽ കൺവെൻഷൻ സംഘടിപ്പിക്കും. ശമ്പളവർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ നഴ്സുമാർ നടത്തുന്ന സമരത്തിന് പിന്തുണ നൽകും. നഴ്സസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ശിഹാബ് തിരുവനന്തപുരത്ത് നടത്തുന്ന സമരത്തെ പിന്തുണക്കും. ജൂലൈ 18ന് പ്ലാേൻറഷൻ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ധർണ നടത്തും. കെ.എസ്.ഇ.ബിയിൽ െഎ.എൻ.ടി.യു.സിയുടെ പേരിൽ ഒരു യൂനിയന് മാത്രമേ അനുമതി നൽകൂവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന നേതാക്കളായ പാലോട് രവി, കെ. സുരേന്ദ്രൻ, എം.പി. പദ്മനാഭൻ, വി.ജെ. ജോസഫ്, കെ.കെ. ഇബ്രാഹിംകുട്ടി, വി.കെ. അനിൽകുമാർ, കൃഷ്ണവേണി ശർമ, ഷീല ജെറോം എന്നിവർ സംബന്ധിച്ചു. ഐ.എൽ.ഒ ഗവേണിങ് ബോഡി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ചന്ദ്രശേഖരനെ സംസ്ഥാന കമ്മിറ്റി അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.