മെട്രോ അധികൃതർക്കെതിരെ മുഖ്യമന്ത്രിക്ക് പൊലീസ് അസോസിയേഷ​െൻറ പരാതി

കൊച്ചി: മെട്രോയിൽ പൊലീസുകാർ സൗജന്യ യാത്ര നടത്തിയെന്ന കെ.എം.ആർ.എല്ലി​െൻറ ആരോപണം വാസ്തവ വിരുദ്ധമാണെന്ന് കാണിച്ച് കേരള പൊലീസ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഉദ്ഘാടനത്തി​െൻറ അടുത്ത ദിവസം തന്നെ മെട്രോയിലൂടെ പൊലീസ് ഉദ്യോഗസ്ഥർ സൗജന്യ യാത്ര നടത്തുന്നു എന്നും അത് അവസാനിപ്പിക്കണമെന്നും കാണിച്ച് കെ.എം.ആർ.എൽ അധികൃതർ കൊച്ചി റേഞ്ച് ഐ.ജിക്ക് പരാതി നൽകിയിരുന്നു. പൊലീസിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഇത് പ്രചരിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. ഇതിൽ പറ‍യുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണ്. മെട്രോ റെയിലി​െൻറ സുരക്ഷക്കായി എസ്.ഐ.എസ്.എഫിൽ നിന്ന് നിയോഗിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് വിവിധ സ്റ്റേഷനുകളിലേക്ക് എത്തിച്ചേരുന്നതിന് മറ്റ് മാർഗങ്ങളില്ല. ഇത്തരത്തിൽ ജോലിയുടെ ഭാഗമായി മാത്രമുള്ള യാത്രയാണ് പൊലീസുകാർ നടത്തിയത്. മറിച്ചുള്ള ആരോപണങ്ങൾ പൊലീസുകാർക്കും കുടുംബങ്ങൾക്കും മാനഹാനി ഉണ്ടാക്കിയെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. വിഷയം ഗൗരവമായി പരിഗണിച്ച് എത്രയും വേഗം കൊച്ചി മെട്രോ അധികൃതർക്കെതിരെ നടപടി സ്വീകരിക്കണം. ഇന്ത്യൻ റെയിൽേവയിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകുന്നത് പോലെ മെട്രോയിൽ നിയമിതരായ പൊലീസുകാർക്കും റെയിൽേവ ഡ്യൂട്ടി കാർഡ് ഏർപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.