കൊച്ചിൻ ഡ്യൂട്ടി ഫ്രീ സമ്മാന പദ്ധതി: കാർ നിലമ്പൂർ സ്വദേശിക്ക്​

നെടുമ്പാശ്ശേരി: സിയാൽ റീട്ടെയിൽ ഉപകമ്പനിയായ കൊച്ചിൻ ഡ്യൂട്ടി ഫ്രീ നടത്തിയ മെഗാ സമ്മാന പദ്ധതിയുടെ വിജയിയെ പ്രഖ്യാപിച്ചു. നിലമ്പൂർ മറുത ആലുങ്കൽ ഹൗസിൽ ഷാജി ആലുങ്കലാണ് ഒന്നാം സമ്മാനമായ നിസാൻ സണ്ണി കാറിന് അർഹനായത്. കസ്റ്റംസ് അസി. കമീഷണർ ജയന്ത് പി. നാരായണൻ നറുക്കെടുപ്പ് നിർവഹിച്ചു. ഫെബ്രുവരിയിലെ സമ്മാന പദ്ധതിയിൽ വിജയിച്ച തൃശൂർ പൊയ്യ കളിയാൻ ഹൗസിൽ കെ.എൽ. സണ്ണി, കോട്ടയം മങ്ങാനം നതിയാട്ട് സാം മാത്യു, ഇടുക്കി അടിമാലി സ്വദേശി സൈലൻ ഡാനിയേൽ എന്നിവർക്ക് 120 ഗ്രാം സ്വർണനാണയം വിതരണം ചെയ്തു. കസ്റ്റംസ് അസി. കമീഷണർ റോയ് വർഗീസ്, എയർപോർട്ട് ഓപറേഷൻ കമ്മിറ്റി ചെയർമാൻ ഗിരീഷ് കുമാർ, സെക്രട്ടറി സിനി എന്നിവർ സമ്മാനം വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.