മിൽമ മേഖല യൂനിയന്​ 10​ കോടിയുടെ വികസന പദ്ധതികൾ

കൊച്ചി: മിൽമ എറണാകുളം മേഖല യൂനിയന് 10 കോടിയുടെ വികസന പദ്ധതികൾ. 2017-18 സാമ്പത്തിക വർഷത്തേക്ക് 681 േകാടി രൂപ വരവും 675 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് മൂവാറ്റുപുഴയിൽ ചേർന്ന 31ാം വാർഷിക പൊതുയോഗം പാസാക്കി. പാൽവില ഇൻസ​െൻറീവ്, ക്ഷീര കർഷക പെൻഷൻ വിഹിതം, കർഷക ക്ഷേമ പ്രവർത്തനങ്ങൾ എന്നിവക്ക് 20 കോടിയുടെ സാമ്പത്തിക ആനുകൂല്യങ്ങൾ ക്ഷീരകർഷകർക്കും ക്ഷീര സംഘങ്ങൾക്കുമായി കഴിഞ്ഞ വർഷം നൽകിയതായി മേഖല യൂനിയൻ ചെയർമാൻ പി.എ. ബാലൻമാസ്റ്റർ പറഞ്ഞു. കന്നുകാലി ഇൻഷുറൻസ്, ക്ഷീര കർഷകർക്കുള്ള മെഡി ക്ലയിം ഇൻഷുറൻസ്, പശുക്കളെ വാങ്ങുന്നതിനുള്ള വായ്പകൾക്കുള്ള പലിശ സബ്സിഡി ഗ്രാമതലത്തിൽ കൂടുതൽ ബൾക്ക് മിൽക്ക് കൂളറുകൾ, ക്ഷീര സംഘങ്ങളിലേക്ക് ആധുനിക മിൽക്ക് അനലൈസറുകൾ, തൃശൂർ ഡെയറിയുടെ വികസനം എന്നീ പദ്ധതികൾ അടക്കം 10 കോടിയുടെ പദ്ധതികൾ 2017-18 സാമ്പത്തിക വർഷത്തിൽ നടപ്പാക്കും. ഇടപ്പള്ളിയിൽ പുതിയ ആസ്ഥാന മന്ദിരം നിർമിക്കുന്നതിനും പദ്ധതിയുണ്ട്. ക്ഷീര സംഘങ്ങളിൽനിന്ന് മിൽമയുടെ മേഖല യൂനിയനിലേക്ക് സംഘം പ്രസിഡൻറ് മാത്രമായിരിക്കും പ്രതിനിധി എന്ന ബൈലോ നിർദേശം ഭേദഗതി ചെയ്ത് മേഖല യൂനിയനിലേക്ക് സംഘത്തി​െൻറ പ്രതിനിധിയായി ഭരണസമിതി അംഗത്തെ നോമിനേറ്റ് ചെയ്യുന്നതിനുള്ള നിയമാവലി ഭേദഗതി യോഗം പാസാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.