യു.സി കോളജിൽ 5000 പേരുടെ പൂർവ വിദ്യാർഥി സംഗമം നടത്തും

ആലുവ: ശതാബ്ദിയുടെ പടിവാതിൽക്കലെത്തിയ ആലുവ യു.സി കോളജിൽ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിക്കും. 'യു.സി എ‍​െൻറ സ്നേഹതീരം' എന്ന പേരിൽ ജൂൈല ഏഴ്, എട്ട് തീയതികളിലാണ് പരിപാടിയെന്ന് പ്രിൻസിപ്പൽ ഡോ. പി. തോമസ് മാത്യു, പൂർവ വിദ്യാർഥി സംഘടന രക്ഷാധികാരി പ്രഫ. ബി.ടി. ജോയി എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പൂർവ വിദ്യാർഥികളും 100 വയസ്സ് പിന്നിട്ടവരുമായ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം, സി.എസ്. ഫിലിപ്, എം.ജെ. ചെറിയാൻ ഇരിങ്ങാലക്കുട എന്നിവരെയും 75 വയസ്സ് പിന്നിട്ട 18 അധ്യാപകരെയും ചടങ്ങിൽ ആദരിക്കും. ഏഴാം തീയതി വൈകീട്ട് സംഗമം ആരംഭിക്കും. എട്ടിന് നടക്കുന്ന സംഗമത്തിൽ 5000 പൂർവ വിദ്യാർഥികളെ പങ്കെടുപ്പിക്കും. ബെൽഗാം സ​െൻറ് പോൾസ് കോളജിൽ 3638 പേർ പങ്കെടുത്ത പൂർവ വിദ്യാർഥി സംഗമമാണ് നിലവിൽ ഗിന്നസ് ബുക്കിൽ ഇടംപിടിച്ചിട്ടുള്ളത്. 5000 പേരെ പങ്കെടുപ്പിച്ച് ഇത് ഭേദിക്കുകയാണ് ലക്ഷ്യം. രക്ഷാധികാരി പ്രസാദ് കുമാർ, കൺവീനർ ലാൽ പോൾ, ലാറി സെബാസ്റ്റ്യൻ, സി.എ. അഗസ്റ്റ്യൻ റോക്കി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.