കൊച്ചി: കാക്കനാട് ഇൻഫോപാർക്കിലെ കമ്പനിയുടെ വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത് നശിപ്പിച്ച ഐ.ടി ജീവനക്കാരൻ അറസ്റ്റിൽ. കമ്പനി രണ്ട് വിദേശ കമ്പനികളുമായി കരാറടിസ്ഥാനത്തിൽ നിർമിക്കുന്ന വെബ്സൈറ്റുകൾ ഹാക്ക്ചെയ്ത് നശിപ്പിച്ച് കമ്പനിക്ക് 23 ലക്ഷത്തോളം രൂപ നഷ്ടംവരുത്തിയ ആലുവ തായിക്കാട്ടുകര എസ്.പി.ഡബ്ല്യു റോഡിൽ നിർമാല്യം വീട്ടിൽ നിർമലാണ് (34) അറസ്റ്റിലായത്. യൂനിറ്റി ബീസ് എന്ന കമ്പനിയുടെ പരാതിയിലാണ് അറസ്റ്റ്. കൊച്ചി സിറ്റി സൈബർ സെല്ലിെൻറ സഹായത്തോടെ ഇൻഫോപാർക്ക് സി.െഎ പി.കെ. രാധാമണി നടത്തിയ അന്വേഷണത്തിൽ കൊരട്ടി ഇൻഫോപാർക്കിലെ കമ്പ്യൂട്ടറിൽനിന്നാണ് ഹാക്ക് ചെയ്യപ്പെട്ടതെന്ന് മനസ്സിലായിരുന്നു. ഹാക്ക്ചെയ്യപ്പെട്ട പ്രോജക്ടിെൻറ പ്രോജക്ട് മാനേജരായി ഇയാൾ ജോലി ചെയ്തിരുന്നു. ജോലി മോശമായതിെൻറ പേരിൽ കമ്പനി വിശദീകരണം ആവശ്യപ്പെട്ടതോടെ വിട്ടുനിൽക്കുകയായിരുന്നു. തുടർന്ന് കൊരട്ടി ഇൻഫോപാർക്കിലെ കമ്പനിയിൽ ജോലിക്ക് കയറുകയും യൂനിറ്റി ബീസ് കമ്പനിയുടെ പ്രോജക്ടിെൻറ യൂസർ നെയിമും പാസ്വേഡും ഉപയോഗിച്ച് സൈറ്റുകൾ ഹാക്ക് ചെയ്ത് നശിപ്പിക്കുകയും ചെയ്തു. കൊരട്ടി ഇൻഫോപാർക്കിലെ കമ്പനിയിലെ കൃത്യത്തിനുപയോഗിച്ച കമ്പ്യൂട്ടറിെൻറ ഹാർഡ് ഡിസ്ക്കുകളും മറ്റും ശേഖരിച്ച് ഫോറൻസിക് പരിശോധനക്ക് അയച്ചു. പ്രതിയെ കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. എസ്.െഎ ത്രിദീപ് ചന്ദ്രൻ, എ.എസ്.ഐ സജി, സീനിയർ സി.പി.ഒ സജീഷ്, സി.പി.ഒ ഡെൽഫിൻ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പടം ekg1 Nirmal Vyas
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.