ശക്തമായ മഴയിൽ വീട് തകർന്നു

മൂവാറ്റുപുഴ: ശക്തമായ മഴയിൽ പായിപ്ര സ്കൂൾപടിക്കു സമീപം വീട് തകർന്നു. പടിഞ്ഞാറെ വട്ടത്ത് പി.എ. യൂസഫി​െൻറ വീടാണ് തകർന്ന് നിലം പൊത്തിയത്. ചൊവ്വാഴ്ച രാത്രി ഏേഴാടെ വീട് ഇടിഞ്ഞുവീഴുകയായിരുന്നു. കരിങ്കൽ ഭിത്തിയടക്കമാണ് വീടി​െൻറ പിറകുവശത്തേക്ക് ഇടിഞ്ഞത്. തറയിൽനിന്നുള്ള േകാൺക്രീറ്റ് കെട്ടിടത്തി​െൻറ പകുതിയോളം ഭാഗം നിലംപൊത്തി. ബാക്കിഭാഗം ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. വീടി​െൻറ തറ വലിയ ശബ്ദത്തോടെ താഴുമ്പോൾ യൂസഫും ഭാര്യ സൗധയും കുട്ടികളും ഭക്ഷണം കഴിക്കാനുള്ള തയാറെടുപ്പിലായിരുന്നു. ബഹളംെവച്ച് കുട്ടികെളയും കൂട്ടി ഓടിമാറിയതിനാൽ പരിക്കില്ലാതെ രക്ഷപ്പെടാൻ സാധിച്ചു. ആകെയുള്ള മൂന്ന് സ​െൻറ് സ്ഥലത്താണ് വീട്. മൂന്നുകുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തി​െൻറ ഏക ആശ്രയം യൂസഫി​െൻറ അപ്പോൾസ്റ്ററി ജോലിയിൽ നിന്നുകിട്ടുന്ന വരുമാനമാണ്. വീടു തകർന്നതോടെ ഇനി എങ്ങനെ കെട്ടിയുയർത്തും എന്ന ആശങ്കയിലാണ് ഭാര്യ സൗധ. വിവരമറിഞ്ഞ് എൽദോ എബ്രഹാം എം.എൽ.എ, ജില്ല പഞ്ചായത്ത് അംഗം എൻ. അരുൺ, പഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ. ഏലിയാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പായിപ്ര കൃഷ്ണൻ, സ്മിത സിജു, നസീമ സുനിൽ, പി.എസ്. ഗോപകുമാർ, പായിപ്ര ഗ്രാമീണ ബാങ്ക് പ്രസിഡൻറ് ഒ.കെ. മോഹനൻ എന്നിവർ സ്ഥലത്തെത്തി. തഹസിൽദാർ റെജു പി. ജോസഫ്, െഡപ്യൂട്ടി തഹസിൽദാർ ജോർജ്, വില്ലേജ് ഓഫിസർ പി.വി. നിഷ എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.