വഴിയോര കച്ചവടക്കാരുടെ പ്രശ്​നം: യോഗം വിളിക്കണം ^എ.​െഎ.ടി.യു.സി

വഴിയോര കച്ചവടക്കാരുടെ പ്രശ്നം: യോഗം വിളിക്കണം -എ.െഎ.ടി.യു.സി ആലപ്പുഴ: വഴിയോര കച്ചവടക്കാരുടെ വിഷയത്തിൽ എ.െഎ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് നൽകിയ നിവേദനത്തി​െൻറ അടിസ്ഥാനത്തിൽ പ്രശ്നപരിഹാരത്തിനായി യോഗം വിളിക്കണമെന്ന് കേരള സ്റ്റേറ്റ് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (എ.െഎ.ടി.യു.സി) സംസ്ഥാന വർക്കിങ് പ്രസിഡൻറ് പി.യു. അബ്ദുൽ കലാം ആവശ്യപ്പെട്ടു. 2014ലെ വഴിയോര കച്ചവട തൊഴിൽ സംരക്ഷണ നിയമത്തിൽ പറഞ്ഞ പുനരധിവാസ പദ്ധതി നടപ്പാക്കാൻ മന്ത്രി ഇടപെടണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.