സുലൈമാൻ

(ചിത്രം എ.പി.ഡി 50) അമ്പലപ്പുഴ: അമ്പലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിട്ട. ജീവനക്കാരൻ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 11ാം വാർഡ് കട്ടത്തറ വീട്ടിൽ (75) നിര്യാതനായി. വ്യാപാരി വ്യവസായി സമിതി സ്ഥാപക നേതാവും സംസ്ഥാന കമ്മിറ്റി മുൻ അംഗവും കാക്കാഴം മുഹ്യിദ്ദീൻ പള്ളി മുൻ സെക്രട്ടറിയുമാണ്. നിലവിൽ സമിതി ജില്ല കമ്മിറ്റി അംഗമാണ്. ഭാര്യ: റഹിയാനത്ത്. സഹോദരങ്ങൾ: ബഷീർ, സൈനബ, പരേതരായ സെൽമ, ഫാത്തിമ, സെഫിയ. (ചിത്രം എ.പി.ഡി 51) മുഹമ്മദ് മണ്ണഞ്ചേരി: ആലപ്പുഴ ജില്ല പഞ്ചായത്ത് അംഗവും മണ്ണഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡൻറുമായ പി.എ. ജുമൈലത്തി​െൻറ ഭർത്താവ് മണ്ണഞ്ചേരി 23ാം വാർഡ് കലവൂർ റയ്ഹാൻ മൻസിലിൽ ടി.ബി. മുഹമ്മദ് (54) നിര്യാതനായി. പരേതരായ ബുഹാരിയുടെയും ഫാത്തിമയുടെയും മകനാണ്. സഹോദരങ്ങൾ: കോയ, ലത്തീഫ്, ഇക്ബാൽ, ഹംസബീവി, സുബൈദ, ഇത്തു, പരേതരായ മജീദ്, സമദ്. (ചിത്രം എ.പി.ഡി 52) രവികുമാരൻ നായർ ചെങ്ങന്നൂർ: തടയുഴത്തിൽ വീട്ടിൽ രവികുമാരൻ നായർ (56) നിര്യാതനായി. ഭാര്യ: ചെങ്ങന്നൂർ പാണ്ടനാട് പാല നിൽക്കുന്നതിൽ കുടുംബാംഗം മായ ആർ. നായർ. മക്കൾ: രമ്യ, രശ്മി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് സഹോദരനും നഗരസഭ കൗൺസിലറുമായ ബാബുവി​െൻറ (അനിൽകുമാർ) വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.