എയർ ഇന്ത്യ എക്​സ്​പ്രസിന്​ ​296.7 കോടി ലാഭം

കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസിന് തുടര്‍ച്ചയായ രണ്ടാം കൊല്ലവും മൊത്തലാഭം. ഡൽഹിയില്‍ ബുധനാഴ്ച ചേർന്ന ഡയറക്ടർ ബോര്‍ഡ് അംഗീകരിച്ച കണക്കുകള്‍ പ്രകാരം പിന്നിട്ട സാമ്പത്തിക വർഷം 296.7 കോടി രൂപയുടെ മൊത്തലാഭം നേടി. ഗൾഫ് മേഖലയിലേക്കുള്ള ചെലവ് കുറഞ്ഞ വിമാന സർവിസുകൾക്കായി 2005ല്‍ ആരംഭിച്ച എക്സ്പ്രസ് നാല് സാമ്പത്തിക വര്‍ഷമായി പ്രവർത്തനലാഭം നേടിവരുന്നുണ്ടെങ്കിലും 2015-16ലാണ് ആദ്യമായി മൊത്ത ലാഭം കൈവരിച്ചത്. 361.68 കോടിയായിരുന്നു 2015-16ലെ മൊത്തലാഭം. സ്വകാര്യ വിമാന കമ്പനികള്‍ സൃഷ്ടിച്ച വലിയ വെല്ലുവിളികള്‍ക്കും ഗള്‍ഫ്‌ സാമ്പത്തിക രംഗത്തുണ്ടായ മെല്ലെപ്പോക്കിനും ഇടയില്‍ കഠിന പരിശ്രമത്തിലൂടെയാണ് കമ്പനി രണ്ടാം കൊല്ലവും മൊത്തലാഭം നിലനിർത്തിയതെന്ന് സി.ഇ.ഒ കെ. ശ്യാം സുന്ദര്‍ പറഞ്ഞു. പ്രവാസികൾ പ്രത്യേകിച്ച് മലയാളികൾ അർപ്പിച്ച വിശ്വാസമാണ് ഈ നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിപണി പൊതുെവ പ്രതികൂലമായിരുന്നെങ്കിലും കരുതലോടെ നടത്തിയ നീക്കങ്ങളിലൂടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വരുമാനത്തില്‍ 14 ശതമാനത്തോളം വർധനയുണ്ടാക്കി. പിന്നിട്ട സാമ്പത്തിക വർഷത്തെ വരുമാനം 3335 കോടി രൂപയാണ്. മാനേജ്മ​െൻറ് പരിഷ്കാരങ്ങളിലൂടെയും ആസ്ഥികളുടെ കാര്യക്ഷമ വിനിയോഗത്തിലൂടെയും ചെലവ് കുറക്കാനായതും നേട്ടമായി. വിമാനങ്ങളുടെ ദൈനംദിന ഉപയോഗ സമയം ശരാശരി 11.3ല്‍നിന്ന് 12.2 മണിക്കൂറിലേക്ക് ഉയര്‍ത്താൻ സാധിച്ചു. വിമാനങ്ങൾ 17ല്‍നിന്ന് 23ലേക്ക് ഉയർന്നു. ഇതുവഴി സർവിസുകളുടെ എണ്ണം വർധിപ്പിക്കാനും പുതിയ റൂട്ടുകളില്‍ സർവിസ് തുടങ്ങാനും സാധിച്ചു. നിലവില്‍ എയർ ഇന്ത്യ എക്സ്പ്രസിന് 545 പ്രതിവാര സർവിസാണുള്ളത്. 11 പുതിയ റൂട്ടുകൾ തുടങ്ങുകയും 13 റൂട്ടുകളിലെ സർവിസ് കൂട്ടുകയും ചെയ്തതുവഴി യാത്രക്കാരുടെ എണ്ണം കുതിച്ചു കയറി. കഴിഞ്ഞ വർഷം 3.42 ദശലക്ഷം പേരാണ് എക്സ്പ്രസില്‍ യാത്രചെയ്തത്. തൊട്ടുമുമ്പുള്ള വർഷം ഇത് 2.8 ദശലക്ഷം പേരായിരുന്നു. ആത്മാർഥതയും കഠിന പരിശ്രമവും കൂട്ടായ പ്രവർത്തനവുംകൊണ്ട് നേടിയ ഈ വിജയം എയര്‍ ഇന്ത്യ എക്സ്പ്രസി​െൻറ ഓരോ തൊഴിലാളിക്കും അവകാശപ്പെട്ടതാണെന്ന് സി.ഇ.ഒ കെ. ശ്യാം സുന്ദര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.