അരുണാചലിൽ വാഹനം ഒഴുക്കിൽപെട്ട് മലയാളി സൈനികനെ കാണാതായി

ചെങ്ങന്നൂർ: അരുണാചൽപ്രദേശിൽ മലയാളി സൈനികൻ ഉൾപ്പെടെ രണ്ടുപേർ സഞ്ചരിച്ച വാഹനം നദിയിൽ വീണ് ഇരുവരെയും കാണാതായതായി നാട്ടിൽ വിവരം ലഭിച്ചു. മാന്നാർ കുട്ടമ്പേരൂർ പല്ലാട്ടുശ്ശേരിൽ ബി. വേണുഗോപാലിനെയാണ് (ഉണ്ണി- -52) ഒഴുക്കിൽപെട്ട് കാണാതായത്. അരുണാചൽ സിലാപത്തിൽ ഗ്രഫിൽ നഴ്‌സിങ് അസിസ്റ്റൻറായിരുന്നു. ഡ്രൈവർക്കൊപ്പം സിലാപത്തിൽനിന്ന് വേറൊരു യൂനിറ്റിലേക്ക് മാരുതി ജിപ്സിയിൽ പോകുമ്പോൾ വാഹനം 100 അടിയോളം താഴ്ചയുള്ള ബ്രഹ്മപുത്ര നദിയുടെ പോഷകനദിയായ ശുവൻശ്രീ നദിയിലേക്ക് മറിഞ്ഞതായാണ് നാട്ടിൽ കിട്ടിയ വിവരം. തിങ്കളാഴ്ച വൈകീട്ട് 3.30ഒാടെയാണ് വാഹനം നദിയിലേക്ക് മറിഞ്ഞത്. ഗ്രഫി​െൻറ അരുണാഗ് എന്ന സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നവർക്ക് മരുന്നുമായി പോകുന്ന വഴിയാണ് അപകടം സംഭവിച്ചതെന്ന് ഗ്രഫ് ചീഫ് എൻജിനീയർ എസ്.കെ. ത്രിപാതി അറിയിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. അരുണാചലിലെ ഉയരം കൂടിയ മലനിരകൾക്ക് അടിയിലായാണ് അപകടം. കാലാവസ്ഥ പ്രതികൂലമായതിനാൽ ഹെലികോപ്ടറിൽപോലും രക്ഷാപ്രവർത്തനം അസാധ്യമാണ്. വേണുഗോപാലും ൈഡ്രവറും മരണപ്പെട്ടതായി ഗ്രഫി​െൻറ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായും മൃതദേഹങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ നടക്കുകയാണെന്നും ഇവർ എം.പിയെ അറിയിച്ചു. അഞ്ചുമാസം മുമ്പാണ് വേണുഗോപാൽ അവസാനമായി നാട്ടിലെത്തിയത്. ഓണത്തിന് വരാനിരിക്കുകയായിരുന്നു. ഭാര്യ: രജനി. മക്കൾ: ആതിര, ഐശ്വര്യ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.