റീച്ചില്‍ പ്രവേശനം ആരംഭിച്ചു

കൊച്ചി: തിരുവനന്തപുരം കാഞ്ഞിരംപാറയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന വനിത വികസന കോര്‍പറേഷ​െൻറ ഫിനിഷിങ് സ്‌കൂളായ റീച്ചില്‍ ജൂലൈ 10-ന് ആരംഭിക്കുന്ന രാവിെലത്തെ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. സ്വദേശത്തും വിദേശത്തും ജോലി നേടാന്‍ പെണ്‍കുട്ടികളെ പ്രാപ്തരാക്കുന്ന കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, വ്യക്തിത്വ വികസനം, ടാലി, അക്കൗണ്ടിങ്, കസ്റ്റമര്‍ സര്‍വിസ് ബില്ലിങ് എന്നീ ഷോര്‍ട്ട് ടേം കോഴ്‌സുകളിലേക്കാണ് അഡ്മിഷന്‍. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് ഫീസ് ഇളവ് നല്‍കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മ​െൻറ് സഹായം ലഭ്യമാണ്. ഫോൺ: 9496015051, 0471 -2365445. ഇ--മെയില്‍ info@reach.org.in വിലാസം: ടി.ടി 6/1220-3, കാഞ്ഞിരംപാറ പി.ഒ, തിരുവനന്തപുരം 695030.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.