പ്രതിഭ സംഗമം; മാര്‍ക്ക് ലിസ്​റ്റും ഫോട്ടോയും ജൂലൈ ഒന്നിനകം നല്‍കണം

പ്രതിഭ സംഗമം: മാര്‍ക്ക് ലിസ്റ്റും ഫോട്ടോയും ജൂലൈ ഒന്നിനകം നല്‍കണം മൂവാറ്റുപുഴ: എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ പ്രഖ്യാപനവും പ്രതിഭ സംഗമവും ജൂലൈ 14ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ നിയോജകമണ്ഡലം നിവാസികളായ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കൻഡറി വിഭാഗങ്ങളില്‍ മുഴുവൻ എ പ്ലസ് വാങ്ങിയവരും എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷ വിജയിച്ചവരും മറ്റ് മേഖലകളിലും മികവ് തെളിയിച്ചവരും ബന്ധപ്പെട്ട രേഖകളും ഫോട്ടോയും ജൂലൈ ഒന്നിനകം എം.എല്‍.എ ഓഫിസില്‍ എത്തിക്കണം. കൂടാതെ നിയോജകമണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളിലും നടപ്പാക്കേണ്ട പദ്ധതികളുടെ രൂപരേഖയും ജൂലൈ ഒന്നിനകം എം.എല്‍.എ ഓഫിസില്‍ എത്തിക്കണമെന്ന് എം.എല്‍.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.