വായന വാരാചരണ പരിപാടി

മൂവാറ്റുപുഴ: പുളിന്താനം ഗവ. യു.പി സ്കൂളിലെ കുട്ടികൾക്ക് നവ്യാനുഭവമായി. കുര്യനാട് ചന്ദ്രൻ രചിച്ച മാന്ത്രികച്ചെപ്പ് എന്ന നാടകത്തിലെ കഥാപാത്രങ്ങൾക്ക് നാടകകൃത്തുതന്നെ ശബ്ദവും ഭാവവും നൽകിയത് കുട്ടികളെ ആകർഷിച്ചു. പ്രധാനാധ്യാപിക കെ. നസീമ അധ്യക്ഷത വഹിച്ചു. ലാൽ തോമസ്, ബെന്നി തോമസ്, അസീന മുഹമ്മദ് എന്നിവർ സംസാരിച്ചു. വിള ഇൻഷുറൻസ് ദിനം മൂവാറ്റുപുഴ: കൃഷി വകുപ്പ് ജൂലൈ ഒന്ന് വിള ഇൻഷുറൻസ് ദിനമായി ആചരിക്കുന്നു. മുഴുവൻ കർഷകരുെടയും കാർഷിക വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയാണ് കൃഷി വകുപ്പി​െൻറ ലക്ഷ്യം. ചുരുങ്ങിയ പ്രീമിയം അടച്ച് 25 വിളകൾ ഇൻഷുർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് അസി. കൃഷി ഡയറക്ടർ അറിയിച്ചു. പ്രതിഷേധിച്ചു മൂവാറ്റുപുഴ: വിശ്വകർമ സർവിസ് സൊസൈറ്റി രണ്ടാർ ശാഖയുടെ ഭൂമി ൈകയേറിയതിൽ താലൂക്ക് യൂനിയൻ പ്രവർത്തകയോഗം പ്രതിഷേധിച്ചു. ശാഖ അംഗങ്ങളുടെ പേരിൽ കള്ളക്കേസുകൾ എടുത്ത് പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡൻറ് ടി.ഇ. പ്രജേഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് കെ.കെ. ദിനേശൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.വി. ദിനേശൻ, വി.എൻ. ദാമോദരൻ, സി.എ. രവി, ഒ.കെ. ശശീന്ദ്രൻ, പി.കെ. ധനഞ്ജയൻ, പി.കെ. സിനോജ്, സുശീല ശ്രീലൻ, സിന്ധു ശശിന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.