മൂവാറ്റുപുഴയാറ്റിലെ ജലനിരപ്പ് താഴ്ന്നു

മൂവാറ്റുപുഴ: മഴക്ക് ശമനമായതോടെ വെള്ളപ്പൊക്ക ആശങ്കക്ക് വിരാമമിട്ട് . ചൊവ്വാഴ്ച പെയ്ത കനത്ത മഴെയത്തുടർന്ന് മലങ്കര ഡാമി​െൻറ ഷട്ടര്‍ തുറന്നതോടെ മൂവാറ്റുപുഴയാറ്റിൽ ക്രമാതീതമായി ജലനിരപ്പുയരുകയും ഇരുകരയിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് റവന്യൂ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാൽ, ജലനിരപ്പ് താഴ്ന്നതോടെ ആശങ്ക വിട്ടൊഴിഞ്ഞു. പുഴയോര നടപ്പാതയിൽനിന്നടക്കം വെള്ളം ഇറങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.