ശ്രീകണ്ഠമംഗലം സഹകരണ ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം

ചേര്‍ത്തല: -അഴിമതിയും ഗുരുതര ക്രമക്കേടും കണ്ടെത്തിയ ഏര്‍പ്പെടുത്തി. കോണ്‍ഗ്രസ് നയിക്കുന്ന ഭരണസമിതിയിലെ ഭൂരിപക്ഷം അംഗങ്ങള്‍ക്കും അയോഗ്യത കല്‍പിച്ച സാഹചര്യത്തിലാണ് ജോയൻറ് രജിസ്ട്രാറുടെ നടപടി. ജോയൻറ് രജിസ്ട്രാറുടെ നടപടികള്‍ക്കെതിരെ എത്തിയ ഹരജികള്‍ ഹൈകോടതി തള്ളിയ സാഹചര്യത്തിലാണ് ചൊവ്വാഴ്ചത്തെ ഉത്തരവ്. ചട്ടവിരുദ്ധമായി ഭരണസമിതി നടത്തിയ ഭൂമിയിടപാടില്‍ ബാങ്കിന് 14.40 ലക്ഷം രൂപ നഷ്ടം സംഭവിച്ചതായി സഹകരണവകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുകയത്രയും ഭരണസമിതിയിലെ ഏഴംഗങ്ങളില്‍നിന്ന് ഈടാക്കാൻ ജോയൻറ് രജിസ്ട്രാര്‍ ജൂണ്‍ മൂന്നിന് സര്‍ചാര്‍ജ് ഉത്തരവിട്ടു. ഇതിനെതിരെ ബാങ്ക് പ്രസിഡൻറായ ആര്‍. ശശിധരന്‍ ഉള്‍പ്പെടെ ഹൈകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി. ഈ സാഹചര്യത്തിലാണ് സര്‍ചാര്‍ജ് ബാധകമായ ഏഴംഗങ്ങളെ അയോഗ്യരാക്കി ജോയൻറ് രജിസ്ട്രാര്‍ ചൊവ്വാഴ്ച ഉത്തരവിട്ടത്. ഭൂരിപക്ഷം അംഗങ്ങളും അയോഗ്യരായതോടെ ഭരണസമിതിക്ക് േക്വാറം ഇല്ലാതായി. തന്മൂലം ഭരണപ്രതിസന്ധി ഉണ്ടാകാതിരിക്കാനാണ് അഡ്മിനിസ്‌ട്രേറ്ററെ ഭരണച്ചുമതല ഏല്‍പിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. ചേര്‍ത്തല അസി. രജിസ്ട്രാര്‍ ഓഫിസിലെ മുഹമ്മ യൂനിറ്റ് ഇന്‍സ്‌പെക്ടറെയാണ് അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.