മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ നൽകണം

ആലപ്പുഴ: കടലാക്രമണവും കാലവർഷക്കെടുതിയും മൂലം തൊഴിലിന് പേകാൻ കഴിയാതെ ജീവിതം വഴിമുട്ടിയിരിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ നൽകാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ചിത്തരഞ്ജൻ ആവശ്യപ്പെട്ടു. ജില്ലയുടെ തീരദേശത്ത് വിവിധ പ്രദേശങ്ങളിലുണ്ടായ കടലാക്രമണത്തിൽ നിരവധി മത്സ്യത്തൊഴിലാളികളുടെ വീടും സ്ഥലവും നഷ്ടപ്പെട്ടു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കാക്കാഴം, നീർക്കുന്നം, വളഞ്ഞവഴി എന്നിവിടങ്ങളിൽ 15 വീടുകൾ തകർന്നു. ഇവിടെ കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്താൻ സർക്കാർ നടപടി സ്വീകരിക്കണം. ഇക്കാര്യത്തിൽ ജലസേജന വകുപ്പിലെ ഉദ്യോഗസ്ഥർ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. കരിങ്കല്ല് കിട്ടാനില്ല എന്ന കാരണം പറഞ്ഞ് ചുമതലയിൽനിന്നും ഒഴിഞ്ഞുമാറാൻ ഉദ്യോഗസ്ഥർ ശ്രമിക്കാതെ കയർ ബാഗ് അടക്കമുള്ള ബദൽ സംവിധാനങ്ങൾ ഉപയോഗിച്ച് തീരദേശത്തെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.