നിയമസഭ സമിതി കെ.എസ്.ഡി.പി സന്ദർശിച്ചു; പ്രവർത്തനം മെച്ചപ്പെടുത്താൻ ബന്ധപ്പെട്ട വകുപ്പുകളുടെ അവലോകന സംവിധാനം വേണം

ആലപ്പുഴ: കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസി​െൻറ (കെ.എസ്.ഡി.പി.) പ്രവർത്തനം മെച്ചപ്പെടുത്താൻ ബന്ധപ്പെട്ട വകുപ്പുകളുടെ അവലോകന സമിതി ഉചിതമായിരിക്കുമെന്ന് നിയമസഭ സമിതി. കെ.എസ്.ഡി.പി.യുടെ വികസനം, ഭാവി പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച നിവേദനങ്ങളും ആവശ്യങ്ങളും പരിഗണിക്കാൻ െഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിലാണ് നിരീക്ഷണം. സ്ഥാപിത ഉൽപാദനശേഷി കൈവരിക്കാൻ കഠിനപരിശ്രമം നടത്തണമെന്നും സമിതി റിപ്പോർട്ട് ഉടൻ സർക്കാറിന് സമർപ്പിക്കുമെന്നും എസ്റ്റിമേറ്റ് കമ്മിറ്റി ചെയർമാൻ എസ്. ശർമ എം.എൽ.എ അഭിപ്രായപ്പെട്ടു. സ്റ്റോർ പർച്ചേസ് നിയമങ്ങളിലെ നിബന്ധനകളാണ് പ്രധാനമായും ചർച്ചചെയ്തത്. ഇക്കാര്യത്തിൽ ചില ഭേദഗതികൾക്ക് സമിതി ശിപാർശ ചെയ്യുമെന്ന് അധ്യക്ഷൻ വ്യക്തമാക്കി. സംസ്ഥാന മെഡിക്കൽ സർവിസ് കോർപറേഷൻ, വ്യവസായം ഡ്രഗ്സ് കൺട്രോൾ വകുപ്പുകളുമായി ബന്ധപ്പെട്ടാണ് സർക്കാർ ഉടമസ്ഥതയിലുള്ള ഏക മരുന്ന് ഉൽപാദകരായ കെ.എസ്.ഡി.പിയുടെ പ്രവർത്തനം. അതുകൊണ്ട് എല്ലാത്തി​െൻറയും പ്രതിനിധികൾ ഉൾപ്പെടുന്ന അവലോകന സംവിധാനം ഉചിതമായിരിക്കുമെന്ന് സമിതി നിരീക്ഷിച്ചു. സ്ഥാപനത്തി​െൻറ പുരോഗതിക്കായി സർക്കാറി​െൻറ ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യങ്ങൾ സമിതി റിപ്പോർട്ടായി ഉടൻ നൽകുമെന്നും അധ്യക്ഷൻ പറഞ്ഞു. സ്ഥാപനത്തിലെ പരിശോധന സംവിധാനം എൻ.എ.ബി.എൽ അക്രഡിറ്റേഷൻ ഉള്ളതാണെന്നും അവയവദാനത്തിനുള്ള ശസ്ത്രക്രിയകളിൽ ഉപയോഗിക്കുന്ന മരുന്ന് കുറഞ്ഞ ചെലവിൽ നിർമിക്കുന്നതുൾപ്പെടെ വികസന പ്രവർത്തനങ്ങൾക്കായി പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും കെ.എസ്.ഡി.പി ചെയർമാൻ സി.ബി. ചന്ദ്രബാബു വ്യക്തമാക്കി. 28.15 കോടിയുടെ സഹായം ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. അതേസമയം, കേരള മെഡിക്കൽ സർവിസ് കോർപറേഷ​െൻറ (കെ.എം.എസ്.സി.എൽ) ഇ-ടെൻഡർ നടപടിക്രമങ്ങളിലെ കാലതാമസം വെല്ലുവിളിയാകുന്നുണ്ട്. റേറ്റ് കോൺട്രാക്ട് നിശ്ചയിച്ചാൽ കാലതാമസം ഒഴിവാക്കാം. എൻ.എ.ബി.എൽ അക്രഡിറ്റേഷനുള്ള ലാബിൽ പരിശോധിക്കുന്ന മരുന്നുകൾ കെ.എം.എസ്.സി.എൽ എടുക്കാൻ ധാരണയുണ്ടാക്കണം. ഇതിനായി ആരോഗ്യ വകുപ്പി​െൻറ അവലോകന സംവിധാനം ഉണ്ടാക്കിയാൽ പരിശോധനയും മരുന്നു നൽകലും വേഗത്തിലാക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇൻഡൻറ് സംവിധാനത്തിലൂടെയാണ് മരുന്ന് എടുക്കുന്നതെന്നും ആരോഗ്യ ഡയറക്ടറുടെ ഓഫിസാണ് മരുന്നി​െൻറ ആവശ്യം നിശ്ചയിക്കുന്നതെന്നും കെ.എം.എസ്.സി.എൽ മാനേജിങ് ഡയറക്ടർ ഡോ. നവജ്യോത് ഖോസ വ്യക്തമാക്കി. സമിതി അംഗങ്ങളായ കെ.സി. ജോസഫ്, ബി.ഡി. ദേവസ്യ, കോവൂർ കുഞ്ഞുമോൻ, ടി.വി. രാജേഷ്, ജി.എസ്. ജയലാൽ, ഡ്രഗ്സ് കൺേട്രാളർ രവി എസ്. മേനോൻ, കെ.എം.എസ്.സി.എൽ ജനറൽ മാനേജർ ഡോ.എസ്.ആർ ദിലീപ് കുമാർ, കെ.എസ്.ഡി.പി മാനേജിങ് ഡയറക്ടർ എസ്. ശ്യാമള, ആരോഗ്യ അഡീഷനൽ ഡയറക്ടർ ഡോ. ബിന്ദു മോഹൻ എന്നിവർ പങ്കെടുത്തു. കലവൂരിലെത്തി പ്ലാൻറ് പ്രവർത്തനം നിരീക്ഷിച്ചശേഷമാണ് സംഘം മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.